HOME
DETAILS

കേരളത്തിന്റെ തണലില്‍ ഇവര്‍ ഹാപ്പിയാണ്

  
backup
March 31 2020 | 20:03 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%a3%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b5%e0%b4%b0
 
 
 
സ്വന്തം ലേഖകന്‍
കോട്ടയം: വീ ഷാല്‍ ഓവര്‍കം...വീ ഷാല്‍ ഓവര്‍കം... ദൈവത്തിന്റെ സ്വന്തം നാട് ഒരുക്കിയ സുരക്ഷിതത്വത്തിന്റെ തണലിലിരുന്ന് ഫ്രഞ്ച്, സ്പാനിഷ് ദമ്പതികള്‍ പാടുകയാണ്. 
കൊവിഡ്  വിതയ്ക്കുന്ന ദുരന്തത്തിന്റെ വാര്‍ത്തകള്‍ക്ക് നടുവിലും എല്ലാംശരിയാകുമെന്ന വിശ്വാസത്തിലാണ് ഈ വിദേശ ദമ്പതികള്‍. ഫ്രാന്‍സിലും സ്‌പെയിനിലും നൂറുകണക്കിനാളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചുവീഴുന്നു. ഇന്ത്യയില്‍ രോഗം പടര്‍ന്നുപിടിക്കുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഫോണ്‍ കോളുകളിലും സാമൂഹ്യമാധ്യമങ്ങളിലെ സന്ദേശങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് ആശങ്കകള്‍ മാത്രമാണ്. വിവരംതേടി വിളിക്കുന്നവരോട്  ഇവര്‍ പറയുന്നു. കേരളത്തില്‍ തങ്ങള്‍ സുരക്ഷിതരും സന്തുഷ്ടരുമാണെന്ന്. കേരളം ആസ്വദിക്കാനുള്ള യാത്രയ്ക്കിടെ മാര്‍ച്ച്  16നാണ് ഫ്രാന്‍സില്‍ നിന്നുള്ള എന്‍ജിനിയറായ പിയറിയും ഭാര്യ മറീന്‍ സെന്‍ഡ്രിയറും കൊവിഡ് 19 നീരിക്ഷണത്തിലാകുന്നത്. കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യവെയായിരുന്നു ഇരുവരും പാലാ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് എത്തുന്നത്. സ്‌പെയിന്‍ സ്വദേശികളായ ഡേവിഡ് റൂയിസ് മാര്‍ട്ടിനെസും ലിയ മാത്താസ് ഇ വീലയും അപ്പോള്‍ അവിടെയുണ്ടായിരുന്നു. 
ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെങ്കിലും വിദേശത്തുനിന്ന് എത്തിയവരായതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ ക്വാറന്റൈന്‍ നിര്‍ദേശിക്കുകയായിരുന്നു.ആശുപത്രിയില്‍ കഴിയുന്നതിനുള്ള ബുദ്ധിമുട്ട്  ഇവര്‍ അറിയിച്ചതോടെ ജില്ലാഭരണകൂടത്തിന് പകരം താമസസ്ഥലം കണ്ടെത്തേണ്ട സ്ഥിതിയായി. വിദേശികളെ സുരക്ഷിതമായി താമസിപ്പിക്കാനും ഭക്ഷണം നല്‍കാനും ആരും സന്നദ്ധരാകാത്ത സാഹചര്യത്തില്‍ ഇവര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കി. കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് നാലുപേരുടെയും സാമ്പിളുകള്‍ ശേഖരിച്ചു. ഫലം നെഗറ്റീവായിരുന്നു. വിമാന സര്‍വിസുകള്‍ നിലച്ചതോടെ മടക്കയാത്ര പ്രതിസന്ധിയിലായതോടെ  ഇവരുടെ ലോകം ഇവിടുത്തെ മുറികളില്‍ ഒതുങ്ങി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നല്ല ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍  ലഭ്യമാക്കിയതിനും തങ്ങളുടെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തുന്നതിനും കേരളത്തോട് നന്ദി പറയുകയാണിവര്‍. 
ഫ്രാന്‍സ്, സ്‌പെയിന്‍ എംബസികള്‍ ഇവരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 'ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്നാണ് കൂട്ടുകാര്‍ ധരിച്ചിരുന്നത്. അവിടുത്തേക്കാള്‍ സുരക്ഷിതനാണെന്ന് അവരെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഞങ്ങള്‍ സാഹചര്യം മനസിലാക്കിയിരുന്നില്ല. ഇപ്പോള്‍ സ്ഥിതി സങ്കീര്‍ണമാണ്. എല്ലാവരും താമസിക്കുന്നിടത്ത് തുടരുക. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം'- പിയറി പറഞ്ഞു. കോട്ടയത്തെ താമസ സ്ഥലം മറ്റൊരു വീട് പോലെയാണ് തോന്നുന്നതെന്ന് മറീന്‍ സെന്‍ഡ്രിയറും ലിയ മാത്താസും പറഞ്ഞു. പ്രതിസന്ധിയുടെ നാളുകള്‍ വേഗം ഒഴിയുമെന്ന പ്രതീക്ഷയില്‍  നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ഈ ഫ്രഞ്ച്, സ്പാനിഷ് ദമ്പതികള്‍. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  9 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  9 days ago
No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  9 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  9 days ago