സൈനിക വാഹനമിടിച്ച് യുവാവ് മരിച്ചു
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ സി.ആര്‍.പി.എഫ് സൈനിക വാഹനമിടിച്ച് യുവാവ് മരിച്ചു. കൈസര്‍ അഹമദ് എന്ന യുവാവാണ് മരിച്ചത്. വാഹനത്തിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടാവുകയും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വാഹനം കയറി മൂന്നു പേര്‍ക്ക് പരു ക്കേല്‍ക്കുകയുമായിരുന്നു. ഇതില്‍ ഒരാളാണ് മരിച്ചത്. സര്‍ക്കാരിനെതിരേ ഉയര്‍ന്ന പ്രതിഷേധമാണ് സൈനികര്‍ക്ക് നേരെ തിരിഞ്ഞത്. ശ്രീനഗറിലെ നൗഹാട്ടയിലാണ് അക്രമം അരങ്ങേറിയത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൈനിക വാഹനത്തെ വലയം ചെയ്ത് മുദ്രാവാക്യം വിളിയുമായി എത്തിയ ജനക്കൂട്ടം ജവാന്മാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. കശ്മീരിലെ കലുഷമായ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം. നൗഹാട്ട സംഭവവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.എഫിനെതിരേ രണ്ട് എഫ്. ഐ.ആറുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."