HOME
DETAILS

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

  
November 23, 2024 | 5:10 AM

udf-started-the-celebration-with-palakkad-trolley-bag

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യു.ഡി.എഫ് ക്യാമ്പില്‍ ആഘോഷം തുടങ്ങി. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറെ വിവാദമായ 'ട്രോളി ബാഗും' കൈയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ ആഘോഷം നടത്തുന്നത്. ട്രോളി ബാഗ് തലയിലെടുത്തും വലിച്ചുമാണ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയത്. 

അതേസമയം, കോണ്‍ഗ്രസ് നേതാക്കളും സമൂഹമാധ്യമങ്ങളില്‍ രാഹുലിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുതുടങ്ങി. പാലക്കാട് രാഹുല്‍ തന്നെ. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എം.എല്‍.എ.യാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ എന്നാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഷാഫി പറമ്പിലും രാഹുലിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രോളി ബാഗില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ പൊലിസ് റെയ്ഡ് നടത്തിയത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലുള്‍പ്പെടെ അര്‍ധരാത്രിയില്‍ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. ഷാനി മോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിതാ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലിസ് പരിശോധനയ്‌ക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പിന്നീട് നീല ട്രോളി ബാഗുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട രാഹുല്‍ തന്റെ വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് വ്യക്തമാക്കിയിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago