HOME
DETAILS
MAL
ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് തന്റേതെന്ന് ശശീന്ദ്രന്
backup
March 30 2017 | 22:03 PM
കോഴിക്കോട്: വിവാദഫോണ്‍ സംഭാഷണത്തിലെ ആധികാരികതയെ ചോദ്യം ചെയ്ത് എ.കെ ശശീന്ദ്രന് രംഗത്ത്. വിവാദ ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് തന്റേതെന്ന് വ്യക്തമാക്കിയ ശശീന്ദ്രന് ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ശബ്ദരേഖ അവിശ്വസനീയം എന്ന് താന്‍ പറഞ്ഞത് നിഷേധിക്കല്‍ തന്നെയാണ്. നിഷേധിക്കലെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല എന്ന് മാത്രമേയുള്ളൂ. ഫോണ്‍ സംഭാഷണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് ന്യായമായും സംശയിക്കാം. തന്നോട് സംസാരിച്ചത് മാധ്യമ പ്രവര്ത്തകയാണോയെന്നതും അന്വേഷണത്തില്‍ തെളിയട്ടെയെന്നും ശശീന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."