ആരോഗ്യവകുപ്പ് ഉറക്കത്തില്‍; തൃക്കോവില്‍വട്ടം ഭീഷണിയില്‍
കൊട്ടിയം: ജില്ലയില്‍ ഹരിത ചട്ടം നിലവില്‍ വരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്തിലെ മിക്ക വാര്‍ഡുകളും പകര്‍ച്ച രോഗങ്ങളുണ്ടാകുമോയെന്ന ഭീഷണിയിലാണ്.
ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകളും മറ്റും പേരിന് മാത്രമായി പഞ്ചായത്തില്‍ ഒതുങ്ങുന്നു. ചേരീക്കോണം തലച്ചിറ, പാങ്കോണം വാര്‍ഡിലെ ചില ഭാഗങ്ങള്‍, കല്ലുവെട്ടാംകുഴി, കണ്ണനല്ലൂര്‍ ചന്തയ്ക്ക് കിഴക്ക്, തൃക്കോവില്‍വട്ടം പഞ്ചായത്തിലെ വിവിധ കോളനി ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ പകര്‍ച്ച രോഗ ഭീഷണിയിലാണ്.
എന്നാല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കാട് വെട്ടി തെളിക്കലും ഇത്തവണ പ്രതീക്ഷിച്ച പോലെ നടന്നിട്ടില്ല. പേരിന് ക്ലോറിനേഷനും മറ്റു ചില പൊടിക്കൈകളും നടത്തി ആശാ ആരോഗ്യ വിഭാഗം പ്രവര്‍ത്തകരും ഉള്‍വലിഞ്ഞു. കണ്ണനല്ലൂര്‍, മാര്‍ക്കറ്റ് ഭാഗം എന്നിവിടങ്ങളില്‍ ഇത്തവണ ഓടകളും ശുചീകരിച്ചത് വേണ്ട തരത്തിലല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."