വ്യാഴാഴ്ച മുതല്‍ ഖത്തറില്‍ സ്വകാര്യ മേഖലയിലുള്ള 80 ശതമാനം പേരും വീട്ടില്‍ നിന്നു ജോലി ചെയ്യണം
ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ കടുത്ത നടപടികളുമായി ഖത്തര്‍. നാളെ മുതല്‍ സ്വകാര്യ മേഖലയിലെ 80 ശതമാനം പേരും വീടുകളില്‍ നിന്ന് ജോലി ചെയ്യണം. ബാക്കിയുള്ളവരുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഹോം ക്ലീനിങ് സര്‍വീസ് അവാനിപ്പിക്കും. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസില്‍ മൊത്തം സീറ്റിന്റെ പകുതിപേര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളു.
ഫുഡ് സ്റ്റോറുകള്‍, ഫാര്‍മസികള്‍, റസ്റ്റോറന്റുകള്‍, ഡെലിവറി ഓര്‍ഡറുകള്‍ എന്നിവയ്ക്ക് മേല്‍പറഞ്ഞ തീരുമാനം ബാധകമല്ല. ഈ നിബന്ധനയില്‍ നിന്നൊഴിവാക്കുന്ന മറ്റു മേഖലകള്‍ ബന്ധപ്പെട്ട അധികൃതര്‍ തീരുമാനിക്കും.
സൈന്യം, സുരക്ഷാ മേഖല, വിദേശകാര്യ വിഭാഗം, നയതന്ത്ര വിഭാഗം, ആരോഗ്യ മേഖല, എണ്ണവാതക മേഖല, ജീവനക്കാരുടെ സാന്നിധ്യം അവശ്യമായ സര്‍ക്കാര്‍ മേഖല, രാജ്യത്തിന്റെ സുപ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ എന്നിവര്‍ക്ക് മേല്‍പ്പറഞ്ഞ നിയന്ത്രണം ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."