ജിയോയില്‍ തുടരണോ?; മൂന്നു കാര്യങ്ങള്‍ അറിഞ്ഞ് തീരുമാനമെടുക്കാം
ഇന്ത്യയില്‍ 4ജി വിപ്ലവമെത്തിച്ച റിലയന്‍സ് ജിയോയുടെ സൗജന്യങ്ങള്‍ അവസാനിക്കുകയാണ്.... 99 രൂപ റീചാര്‍ജ്ജ് ചെയ്ത് ജിയോ പ്രൈമില്‍ അംഗമായവര്‍ക്ക് താരിഫ് നിരക്കില്‍ സൗജന്യം തുടരാം. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാത്തവര്‍ക്കും വോയിസ് കോള്‍, റോമിങ് സൗജന്യങ്ങള്‍ അനുഭവിക്കാം.
മൂന്നു കാര്യങ്ങള്‍ അറിഞ്ഞ് എന്തു ചെയ്യണമെന്നു തീരുമാനിക്കാം
1. ജിയോ പ്രൈം എടുക്കാത്തവര്‍ക്ക്
പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാത്തവര്‍ക്ക് 4ജി ഡാറ്റ ഉപയോഗിക്കണമെങ്കില്‍ മറ്റു താരിഫ് നല്‍കേണ്ടി വരും. വോയിസ് കോള്‍, റോമിങ് സൗജന്യങ്ങള്‍ തുടരും. വോയിസ് കോളിനെപ്പറ്റി ആധി വേണ്ട.
2. ഡാറ്റയില്ലാതെ എന്തു ചെയ്യും?
ജിയോ തുടങ്ങിവച്ചൊരു വലിയ ഡിജിറ്റല്‍ സംസ്‌കാരമുണ്ട്. ഗ്രാമങ്ങളില്‍ വരെ ജിയോ എത്തിയതോടെ ഇന്റര്‍നെറ്റ് ഉപയോഗം സജീവമായി. ഇനി അതു ലഭിച്ചില്ലെങ്കില്‍ പെട്ടെന്നു പട്ടിണിക്കിട്ട പോലെയായവും. അവരെ പിടിച്ചുനിര്‍ത്താനാവുമെന്നാണ് ജിയോ കരുതുന്നത്. അവര്‍ക്കായി മാസം 303 രൂപയുടെ റിചാര്‍ജ്ജ് അവതരിപ്പിച്ചിട്ടുണ്ട്. പ്രൈം മെമ്പര്‍ഷിപ്പ് എടുത്ത് 303 രൂപ റീചാര്‍ജ്ജ് ചെയ്താല്‍ പരിധിയില്ലാത്ത നെറ്റ് ഉപയോഗിക്കാം.
3. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാത്തവര്‍ക്ക്...
താരിഫ് പ്ലാനുകള്‍ അനുസരിച്ച് റിചാര്‍ജ്ജ് ചെയ്യാം
ആക്ടീവ് പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് കസ്റ്റമര്‍ക്കു മാത്രമാണ് പുതിയ ഓഫറുകള്‍ ലഭ്യമാവുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."