അഞ്ച് കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കി
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി മേലാമുറി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുളള നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രഡായി) സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കി.
നിര്‍ധനരായ ഇവരുടെ വീടുകള്‍ വൈദ്യുതീകരിച്ചതിന്റെ ചെലവുകള്‍ വഹിച്ചതും ക്രഡായി ആണ്.
ആനിക്കോട് ശിവദാസ്, തരവത്ത്പടി കറമ്പക്കാട് ചെല്ല, മൈത്രിനഗര്‍ സുല്‍ഫിക്കര്‍, ഇല്ലത്ത് പറമ്പ് റഷീദ, വെണ്ണക്കര പ്രഭലോചന എന്നിവരുടെ വീടുകളാണ് സൗജന്യമായി വൈദ്യുതീകരിച്ച് കണക്ഷന്‍ നല്‍കിയത്.
വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓണ്‍ കര്‍മം കെ.എസ്.ഇ.ബി പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പ്രസാദ് മാത്യു നിര്‍വഹിച്ചു.
ക്രഡായി ഭാരവാഹികളായ ബില്‍ടെക് രാജന്‍, രാമസുബ്രഹ്മണ്യം, സത്യദാസ്, രാംപ്രകാശ്, കെ മാധവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."