HOME
DETAILS

സെല്‍ഫ് ക്വാറന്റൈനിലാണെന്ന് അറിയിച്ചിട്ടും നിസാമുദ്ദീന്‍ മര്‍ക്കസ് തലവനെ തപ്പി ഇറങ്ങി ഡല്‍ഹി പൊലിസ്; സംഘങ്ങളായാണ് അന്വേഷണം

  
backup
April 02, 2020 | 10:24 AM

national-nizamuddin-markaz-chief-maulana-saad-absconding-delhi-police-2020

ന്യൂഡല്‍ഹി: സെല്‍ഫ് ക്വാറന്റൈനിലാണെന്ന് അറിയിച്ചിട്ടും നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ സാദിനെ തപ്പി ഡല്‍ഹി പൊലിസ്. മൊലാന ഒളിവിലാണെന്നാണ് ഡല്‍ഹി പൊലിസ് പറയുന്നത്. സംഘങ്ങളായാണ് അന്വേഷണം.

താന്‍ സെല്‍ഫ് ക്വാറന്റൈനില്‍ ആണെന്ന് അറിയിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ബുധനാഴ്ച സാദ് പുറത്തു വിട്ടിരുന്നു.

മൗലാനയെ കണ്ടെത്തുന്നതിനായി ഉത്തര്‍ പ്രദേശില്‍ രണ്ടു പൊലീസ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലിസ് പറഞ്ഞതായി ഇന്ത്യടുഡേ ടിവി റിപ്പോര്‍ട്ടു ചെയ്തു. ബുധനാഴ്ച പുറത്തു വിട്ട ശബ്ദ ശകലത്തിന്റെ ഐ.പി അഡ്രസ് കണ്ടു പിടിക്കുന്നതിനായി ക്രൈംബ്രാഞ്ച് സാങ്കേതിക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്ത് വരികയാണ്.

രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായ കൊവിഡ് സ്ഥിരീകരണത്തിലും മരണത്തിലും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായതാണ് മര്‍ക്കസ് വാര്‍ത്തകളില്‍ നിറയാന്‍ കാരണം. തുടര്‍ന്ന് മൗലാനക്കെതിരെ ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ അതിനെ വകവെക്കാതെ മര്‍ക്കസില്‍ താമസിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു എന്ന് കാണിച്ചാണ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.


800പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. ഇവരെ കണ്ടെത്താന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.രാജ്യത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വലിയ തോതില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതെന്ന് ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ലാവ് അഗര്‍വാളും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സമ്മേളനത്തിലുണ്ടായിരുന്നവര്‍ യാത്ര ചെയ്ത ആറ് ട്രെയിനുകളിലെ യാത്രക്കാരെ നിരീക്ഷിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  2 months ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  2 months ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  2 months ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  2 months ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 months ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  2 months ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  2 months ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  2 months ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  2 months ago