HOME
DETAILS

മംഗളാദേവി ക്ഷേത്രം പുനരുദ്ധാരണം: പിണറായിക്ക് തമിഴ്‌നാട്ടില്‍ പൊങ്കാല

  
backup
June 03, 2018 | 10:56 PM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b3%e0%b4%be%e0%b4%a6%e0%b5%87%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81


തൊടുപുഴ: തമിഴ്‌നാടുമായി ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്ന പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ ചരിത്രപ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രം പുനരുദ്ധരിക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി രേഖപ്പെടുത്തി തമിഴ്‌നാട്ടില്‍ പൊങ്കാല.
മംഗളാദേവി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം അടിയന്തരമായി നടത്താന്‍ വനം, റവന്യൂ, ആര്‍ക്കിയോളജി വകുപ്പുകള്‍ക്ക് അടുത്തിടെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ സന്തോഷ സൂചകമായി സംസ്ഥാന അതിര്‍ത്തിയിലെ ലോവര്‍ ക്യാംപ് ആദിവാസിക്കോളനിയിലെ പളിയക്കുടിയില്‍ തമിഴ്‌നാട് കണ്ണകി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 50 പൊങ്കാലകള്‍ അര്‍പ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
കണ്ണകി ക്ഷേത്രത്തിലെ നശിച്ചുപോയ വിഗ്രഹത്തിനുപകരം പുതിയ വിഗ്രഹം സ്ഥാപിക്കുന്നതിന്റെ ചുമതല ദേവസ്വം ബോര്‍ഡിനായിരിക്കും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2016ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആര്‍ക്കിയോളജി വകുപ്പ് പുനരുദ്ധാരണം നടത്തണമെന്നാണ് തീരുമാനം.
വര്‍ഷം തോറും ചിത്രാപൗര്‍ണമി ഉത്സവം ഇവിടെ നടന്നുവരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആളുകളും തമിഴ്‌നാട്ടില്‍ നിന്നാണ് ഇവിടെയെത്തുന്നത്. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തേനി, ഇടുക്കി കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഉത്സവം നടത്തുന്നത്. വര്‍ഷങ്ങളായി കണ്ണകി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ ആവശ്യപ്പെട്ടുവരുന്നതാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമെടുത്തത്. പൊങ്കാലയ്ക്ക് കണ്ണകി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം രാജേന്ദ്രന്‍, തമിഴാതന്‍, മുരുകന്‍, രാജഗണേശന്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  a month ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  a month ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  a month ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  a month ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  a month ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a month ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  a month ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  a month ago