HOME
DETAILS
MAL
കള്ളാടിയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി ഉയര്‍ന്നു; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ
Web Desk
July 09, 2026 | 4:44 AM
കല്‍പ്പറ്റ: കള്ളാടി ദുരന്തമുഖത്ത് നിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ജെസിബി ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ഇതോടെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. ഇനി മൂന്നുപേരെകൂടി കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
ഇന്ന് ഇതുവരെ ആകെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തസ്ഥലത്ത് നാല് സോണുകളായി തിരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ആദ്യ സോണില്‍ നിന്നാണ് നേരത്തെ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും, കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നും മന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു. കുടുങ്ങി കിടക്കുന്നവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."