പാഴ്പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
മണലൂര്‍: കാഞ്ഞാണി പെരുമ്പുഴ പാലത്തിന് സമീപം പാഴ്പുല്ലിന് തീപിടിച്ച് പാഴ്മരങ്ങളും വൈദുതി പോസ്റ്റും കേബിള്‍ നെറ്റ് വര്‍ക്കുകളുടെ കേബിള്‍ ഉള്‍പടേയുള്ള സാമഗ്രികളും കത്തിനശിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പുല്ലില്‍ ആരോ തീയിട്ടതാണെന്ന് സംശയിക്കുന്നു. പുല്ലില്‍ നിന്ന് തീപടര്‍ന്ന് സമീപത്തെ കൂറ്റന്‍ പച്ചമര ശിഖിരങ്ങളിലേക്ക് തീ പടര്‍ന്നതോടെ തൃശൂര്‍ കാഞ്ഞാണി റോഡ് പൂര്‍ണമായി കനത്ത തീ ചുരുളുകളാലും കറുത്ത പുകയാലും കാണാതെയായി. പരസ്പരം വാഹനങ്ങള്‍ കൂട്ടിയിടിക്കുമെന്നായതോടെ ഗതാഗതം ഇരുവശങ്ങളിലുമായി തടസപ്പെട്ടു.
തീപിടുത്തമുണ്ടായി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്ത മൊഴിവായത്.
ഹൈടെന്‍ഷന്‍ ലൈനുകളുടെ ഉയരത്തിലാണ് തീയും പുകയും ഉയര്‍ന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ പ്രധാന ലൈനുകളെല്ലാം ജീവനക്കാര്‍ ഓഫാക്കി. വിവരമറിഞ്ഞെത്തിയ യാത്രക്കാരും അന്തിക്കാട് പൊലിസും തൃശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."