HOME
DETAILS
MAL
കേരളത്തിലെ രോഗികളെ ചികിത്സിക്കരുതെന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് നോട്ടിസ്
backup
April 03 2020 | 02:04 AM
കാസര്‍കോട്: മംഗളൂരുവിലെ പ്രമുഖ മെഡിക്കല്‍ കോളജുകള്‍ക്ക് ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ നോട്ടിസ്.
കേരളത്തില്‍നിന്നു വരുന്ന ഒരു രോഗികളെയും ആശുപത്രികളില്‍ ചികിത്സിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ദക്ഷിണ കന്നഡ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ച യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മംഗളൂരുവിലെ പ്രധാന മെഡിക്കല്‍ കോളജുകളും കേരളത്തിലെ ആയിര കണക്കിന് രോഗികള്‍ ആശ്രയിച്ചിരുന്നതുമായ ഫാദര്‍ മുള്ളേഴ്സ് മെഡിക്കല്‍ കോളജ്, എ.ജെ മെഡിക്കല്‍ കോളജ്, കസ്തുര്‍ബ മെഡിക്കല്‍ കോളജ്, ശ്രീനിവാസ മെഡിക്കല്‍ കോളജ്, കെ.എസ് ഹെഗ്ഡെ മെഡിക്കല്‍ കോളജ്, മെഡിക്കല്‍ കോളജ് സുള്ള്യ, കണക്കൂര്‍ മെഡിക്കല്‍ കോളജ് ദേര്‍ളക്കട്ട, സാധാരണക്കാരുടെ ആശ്രയമായ ദേര്‍ളക്കട്ടയിലെ യേനപ്പോയ മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികള്‍ക്കാണ് ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം ഉത്തരവു നല്‍കിയത്. സംസ്ഥാനത്തെ ഒട്ടനവധി രോഗികള്‍ക്കു പുറമെ നൂറു കണക്കിന് മെഡിക്കല്‍ വിദ്യാര്‍ഥികളും മേല്‍പ്പറഞ്ഞ മെഡിക്കല്‍ കോളജുകളില്‍ പഠനം നടത്തി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."