പെരുന്നാളിനു കൂടുതല്‍ ദിവസം അവധി പ്രഖ്യാപിക്കണം
പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍
സമസ്ത ജനറല്‍ സെക്രട്ടറി
ഈദുല്‍ ഫിത്വര്‍, ഈദുല്‍ അസ്ഹാ എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും മറ്റു ആഘോഷങ്ങള്‍ക്കു നല്‍കിയ പരിഗണനപോലെ സര്‍ക്കാര്‍ അവധി ക്രമീകരിച്ചു പൊതുകലണ്ടറില്‍ കൊണ്ടുവരണമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ വിശേഷ നാളുകളില്‍ അവധിയനുവദിക്കാന്‍ വൈമനസ്യം തുടരുന്നത് രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനു ഭൂഷണമല്ല. ഇക്കാര്യത്തില്‍ നീതിപൂര്‍വമായ സമീപനമാണ് ഭരണകൂടങ്ങളുടെ ബാധ്യതയെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പറഞ്ഞു.
കെ.പി.എ. മജീദ്
മുസ്്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി
ആഘോഷനാളായ പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് കൂടുതല്‍ദിവസം അവധി അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പ്രതികരിച്ചു.
ടി.പി. അബ്ദുല്ലക്കോയ മദനി
കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ്
ഇതര ആഘോഷങ്ങള്‍ക്കെന്ന പോലെ ന്യായമായ ആവശ്യമാണ് പെരുന്നാള്‍ അവധിയുടെ കാര്യത്തിലും ആവശ്യമുന്നയിക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു.
എ. അസ്ഗറലി
കെ.എന്‍.എം. മടവൂര്‍ വിഭാഗം സംസ്ഥാന ട്രഷറര്‍
മാറിവരുന്ന സര്‍ക്കാരുകളില്‍ ഉന്നയിക്കുന്ന ഈ ആവശ്യത്തില്‍ പരിഹാര നടപടി ഉണ്ടാവണമെന്നും താല്‍ക്കാലികമായി അധിക അവധി നല്‍കുന്നതിനു പകരം സ്ഥിരം അവധി പ്രഖ്യാപനമാണ് വേണ്ടതെന്നും കെ.എന്‍.എം. മടവൂര്‍ വിഭാഗം സംസ്ഥാന ട്രഷറര്‍ എ. അസ്ഗറലി പറഞ്ഞു.
എം.ഐ. അ്ബ്ദുല്‍ അസീസ്
ജമാഅത്തെ ഇസ്്‌ലാമി അമീര്‍
വിദൂരസ്ഥലങ്ങളില്‍ പഠനവും ജോലിയുമായി കഴിയുന്നവര്‍ക്ക് ഒരുദിവസത്തെ അവധി അപര്യാപ്തമാണെന്നും മൂന്നു ദിവസത്തെ അവധി അനുവദിക്കണമെന്നാണ് ആവശ്യമെന്നും ജമാഅത്തെ ഇസ്്‌ലാമി അമീര്‍ എം.ഐ. അ്ബ്ദുല്‍ അസീസ് പറഞ്ഞു.
ഡോ. എന്‍.എം. അബ്ദുല്‍ ഖാദിര്‍
സമസ്ത കേരളാ മുസ്‌ലിം എംപ്ലോയിസ്
അസോസിയേഷന്‍ പ്രസിഡന്റ്
പെരുന്നാള്‍ അവധി സംബന്ധിച്ചു വര്‍ഷങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനു പരിഹാരം കാണണമെന്നും സമസ്ത കേരളാ മുസ്‌ലിം എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍.എം. അബ്ദുല്‍ ഖാദിര്‍ പ്രതികരിച്ചു.
മുസ്്തഫ മുണ്ടുപാറ
ന്യൂനപക്ഷ വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി
താല്‍ക്കാലികവും നിയന്ത്രിതവുമായ അവധിക്കുപകരം സര്‍ക്കാര്‍ കലണ്ടറിന്റെ ഭാഗമായി പെരുന്നാള്‍ അവധി പുതുക്കി നിശ്ചയിക്കണമെന്നു ന്യൂനപക്ഷ വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്്തഫ മുണ്ടുപാറ പറഞ്ഞു.
എ. മുഹമ്മദ്
കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ്
ഇക്കാര്യത്തില്‍ നിഷേധാത്മക സമീപനം മനുഷ്യാവകാശ ലംഘനമാണെന്നും അവ
ധി സംബന്ധിച്ചു തീരുമാനം കൈക്കൊള്ള
ണമെന്നാവശ്യപ്പെട്ടു സംഘടന അതാത് കാലങ്ങളില്‍ ആവശ്യം തുടരുന്നതായി കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ് പറഞ്ഞു.
അഹമ്മദ് ദേവര്‍ കോവില്‍
ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി
പെരുന്നാള്‍ അവധി വര്‍ധിപ്പിക്കണമെന്നത് കഴിഞ്ഞ കൂറേ വര്‍ഷങ്ങളായുള്ള ആവശ്യമാണെന്നും സംസ്ഥാനത്തിന്റെ ഒരറ്റത്തുള്ളവര്‍ക്ക് മറ്റേ അറ്റത്ത് എത്തി പെരുന്നാള്‍ ആഘോഷിക്കാന്‍ നിലവിലെ അവധി മതിയാവില്ലെന്നും ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
ഈദുല്‍ ഫിത്വറിന് മൂന്നുദിവസം
അവധി നല്‍കണം: എസ്.കെ.എസ്.എസ്.എഫ്
ഈദുല്‍ ഫിത്വറിന് മൂന്നുദിവസത്തെ അവധി അനുവദിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങളും ജന. സെക്രട്ടറി സത്താര്‍ പന്തലൂരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിലവില്‍ ഈദുല്‍ ഫിത്തറിന് അനുവദിക്കപ്പെടുന്ന അവധി അപര്യാപ്തമാണ്.
എല്ലാ മതവിഭാഗങ്ങളുടേയും ആഘോഷങ്ങള്‍ സാമുദായിക സൗഹാര്‍ദത്തിന്റെ മാതൃകകളായി മാറിയ കേരളത്തില്‍ ഈദുല്‍ ഫിത്വറിന് ആവശ്യമായ അവധി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതാണ്. ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടേയും വിദാര്‍ഥികളുടേയും കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാന്‍ ഇത്തവണ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും സര്‍ക്കാരിനോടുള്ള അഭ്യര്‍ഥനയില്‍ അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."