ബശ്ശാറുല്‍ അസദ് ഉ.കൊറിയ സന്ദര്‍ശിക്കും
ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഉത്തര കൊറിയ സന്ദര്‍ശിക്കുന്നു. ഉ.കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ ആണു വാര്‍ത്ത പുറത്തുവിട്ടത്. ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് സിറിയയുടെ നേതാവ് രാജ്യത്തെത്തുന്നത്.
ബശ്ശാറുല്‍ അസദിനെ ഉദ്ധരിച്ചാണ് കെ.സി.എന്‍.എ വാര്‍ത്ത പുറത്തുവിട്ടത്. കിം ജോങ് ഉന്നിനെ കാണാന്‍ താന്‍ ഉ.കൊറിയ സന്ദര്‍ശിക്കാനിരിക്കുന്നുവെന്നായിരുന്നു അസദിന്റെ പ്രസ്താവന. സിറിയയിലെ പുതിയ ഉ.കൊറിയന്‍ അംബാസഡര്‍ മുന്‍ ജോങ് നാമുമായി അസദ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിലാണ് ഉ.കൊറിയന്‍ സന്ദര്‍ശത്തിനു തീരുമാനമായതെന്നാണു കരുതപ്പെടുന്നത്. പുതിയ നയതന്ത്ര വിഷയങ്ങളില്‍ ഉ.കൊറിയ അന്തിമ വിജയം നേടുമെന്നും കൊറിയന്‍ ഏകീകരണം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും അസദ് പറഞ്ഞതായി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ഉ.കൊറിയയും സിറിയയും ദീര്‍ഘകാലമായി സഖ്യരാജ്യങ്ങളാണ്. സിറിയന്‍ സര്‍ക്കാരിന് ഉ.കൊറിയ രാസായുധം നല്‍കുന്നതായി അടുത്തിടെ ആരോപണവും ഉയര്‍ന്നിരുന്നു.
1966ലാണ് ഉ.കൊറിയ സിറിയയുമായി നയതന്ത്രബന്ധം ആരംഭിച്ചത്. 1973 ഒക്ടോബറില്‍ നടന്ന അറബ്-ഇസ്‌റാഈല്‍ യുദ്ധത്തില്‍ ഉ.കൊറിയ സിറിയയെ സഹായിക്കാനായി സൈന്യത്തെ അയക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."