HOME
DETAILS
MAL
ഇടുക്കിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; പൊതുപ്രവര്‍ത്തകനെ വിട്ടയച്ചില്ല
backup
April 03 2020 | 02:04 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: ഡല്‍ഹി നിസാമുദ്ദീന്‍ തബ്‌ലീഗ് മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്തയാളടക്കം ഇടുക്കിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി. ഇടുക്കിയില്‍ മൂന്നാമതായി കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവ് എ.പി ഉസ്മാനുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹത്തില്‍ നിന്ന് രോഗം പകര്‍ന്നവരുടെ എണ്ണം ആറായി.
നാലാമത്തെ രോഗിയായ ചുരുളി സ്വദേശിയുടെ 70 വയസുള്ള അമ്മ, 40 കാരിയായ ഭാര്യ, 10 വയസുള്ള മകന്‍ എന്നിവര്‍ക്കും അഞ്ചാമത്തെ രോഗിയായ ബൈസന്‍വാലിയിലെ ഏകാധ്യാപികയുടെ ഏഴ് വയസുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
നിസാമുദ്ദീനില്‍ നിന്നെത്തിയ അഞ്ച് പേരാണ് ഇടുക്കിയിലുള്ളത്. ഇതില്‍ 58 കാരനായ തൊടുപുഴ കുമ്പംകല്ല് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടിലെത്തിയപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഇയാള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഏതാനും പേര്‍ ഇദ്ദേഹത്തെ വീട്ടില്‍ കാണാന്‍ എത്തിയതായി പറയുന്നു. ഇതടക്കമുള്ളവരുടെ റൂട്ട് മാപ്പ് ഇനിയുള്ള ദിവസങ്ങളില്‍ തയാറാക്കേണ്ടതുണ്ട്. അതേ സമയം എ.പി ഉസ്മാന്റെ പരിശോധനാ ഫലം രണ്ട് തവണ നെഗറ്റീവായെങ്കിലും ഇദ്ദേഹത്തെ വീട്ടിലേക്ക് വിടുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തുന്ന പരിശോധനാ ഫലം കൂടി പുറത്തുവന്ന ശേഷമേ ഇദ്ദേഹത്തെ വിടുന്ന കാര്യം തീരുമാനിക്കൂ എന്നാണ് അധികൃതരുടെ ഭാഷ്യം.
രണ്ടാമത്തെ രോഗിയായ, വിദേശത്തുനിന്നെത്തിയ കുമാരമംഗലം സ്വദേശിയായ 33 കാരന്റെ ഇന്നലെ വന്ന ഫലം പോസിറ്റീവാണ്. ജില്ലയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ രോഗം ഭേദമായി ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."