HOME
DETAILS

യു.എസില്‍ ഇന്ത്യയിലെ സ്റ്റീല്‍ വേണ്ടെന്ന് സെനറ്റര്‍മാര്‍

  
backup
March 31 2017 | 19:03 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b1

 

വാഷിങ്ടണ്‍: അമേരിക്കയിലെ വിവാദമായ എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഇന്ത്യയിലും ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉപയോഗിക്കരുതെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍. പ്രസിഡന്റ് ട്രംപിനോടാണ് അവരുടെ ആവശ്യം. സ്വദേശിവല്‍കരണമാണ് ഇവര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കീസ്‌റ്റോണ്‍ എക്‌സ്.എല്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടത്തിപ്പ് കനേഡിയന്‍ കമ്പനിക്കാണ്. 8000 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണിത്. ഹരിതഗേഹ വാതക പ്രഭാവം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ കീസ്‌റ്റോണ്‍ പദ്ധതിക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
അമേരിക്കയില്‍ നിര്‍മിച്ച സ്റ്റീല്‍ തന്നെ ഉപയോഗിക്കണമെന്നാണ് സെനറ്റര്‍മാരായ ക്രിസ് വാന്‍ ഹോളന്‍, ടാമി ഡക്‌വര്‍ത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സെനറ്റര്‍മാര്‍ ട്രംപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ നടപ്പാക്കി വരുന്നതും ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതുമായ പൈപ്പ്‌ലൈന്‍ പദ്ധതികള്‍ക്ക് തദ്ദേശീയമായി വികസിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ ട്രംപ് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇതില്‍ നിന്ന് കീസ്‌റ്റോണിനെ ഒഴിവാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago