HOME
DETAILS

കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ ബാധിക്കുക സഊദിയെയും  യു.എ.ഇയെയും ഈജിപ്തിനും തിരിച്ചടിയാകും 

  
backup
April 03 2020 | 02:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%98%e0%b4%be%e0%b4%a4%e0%b4%99%e0%b5%8d
 
 
 
ജിദ്ദ: ലോകത്തെ ആകമാനം പിടിച്ചു കുലുക്കിയ കൊവിഡ്  വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ അറബ് ലോകത്ത് ഏറ്റവുമധികം ബാധിക്കുക സഊദിയെയും യു.എ.ഇയെയും ഈജിപ്തിനെയും  ആയിരിക്കുമെന്ന് അറബ് സെന്റര്‍ ഫോര്‍ ടൂറിസ്റ്റ് മീഡിയ പഠനം. 
അറബ് ലോകത്ത് വിനോദ സഞ്ചാര വ്യവസായ മേഖലയില്‍ മുന്‍പൊരിക്കലും ദൃശ്യമാകാത്ത നിലക്ക് വരുമാനം ഇടിയും. യു.എ.ഇ, ഈജിപ്ത്,  തുനീഷ്യ, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഒമാന്‍ പോലെ വിനോദ സഞ്ചാര വ്യവസായത്തെ പ്രധാന വരുമാന മാര്‍ഗമായി കാണുന്ന രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പാദനം 50 ശതമാനം വരെ കൂപ്പുകുത്തുന്നതിന് കൊവിഡ് വ്യാപനം ഇടയാക്കിയേക്കും. 
നിരവധി അറബ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ടൂറിസവും വ്യോമയാന മേഖലയുമാണ് ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗമെന്ന് സെന്റര്‍ ചെയര്‍മാന്‍ ഹുസൈന്‍ അല്‍മന്നാഇ പറഞ്ഞു. കൊവിഡ് വ്യാപനം ഏറ്റവുമധികം ബാധിക്കുന്നതും ഈ മേഖലകളെയാണ്. വ്യോമയാന മേഖലയെ അപേക്ഷിച്ച് ടൂറിസം മേഖലക്കാണ് ഏറ്റവും വലിയ നഷ്ടം. വ്യോമയാന രംഗത്ത് കാര്‍ഗോ സര്‍വിസുകളും ചില യാത്രാ സര്‍വിസുകളും ഇപ്പോഴും തുടരുന്നുണ്ട്. 
ഈ വര്‍ഷം ആഗോള തലത്തില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഇക്കണോമിക് കൗണ്‍സില്‍ അംഗവും ഫ്രാങ്ക്ഫര്‍ട്ട് യൂനിവേഴ്‌സിറ്റി ടൂറിസം ഇക്കണോമിക്‌സ് പ്രൊഫസറുമായ ഡോ. സഈദ് അല്‍ബതൂതി പറഞ്ഞു. 
ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് കൊവിഡ് വ്യാപനം എത്ര കാലത്തിനുള്ളില്‍ അവസാനിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും. ആഗോള തലത്തില്‍ ടൂറിസം മേഖലയിലെ വരുമാനത്തില്‍ 30,000  മുതല്‍ 45,000 കോടി ഡോളറിന്റെ വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യപൗരസ്ത്യ മേഖലയില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തിലും ടൂറിസം മേഖലയിലെ വരുമാനത്തിലും 50 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. സഈദ് അല്‍ബതൂതി പറഞ്ഞു. 
ഉംറ നിലച്ചതിനാലും ടൂറിസം മേഖല നിശ്ചലമായതിനാലും സഊദിക്ക് ഇതിനകം 700 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായാണ് കണക്കാക്കുന്നത്. സഊദിയില്‍ ടൂറിസം മേഖലയില്‍ 17 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. യു.എ.ഇയില്‍ നിരവധി ഹോട്ടലുകള്‍ പൂര്‍ണമായും അടച്ചിട്ടുണ്ട്. 
ഇവിടെ ടൂറിസം മേഖലയില്‍ മൂന്നര ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. പല സ്ഥാപനങ്ങളും ജീവനക്കാരെ കുറച്ചിട്ടുണ്ട്. ദുബൈ എക്‌സ്‌പോ 2020 നീട്ടിവച്ചിരിക്കുകയാണ്. ഇതും ടൂറിസം മേഖലയെ ബാധിക്കും. രണ്ടു കോടി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ദുബൈ എക്‌സ്‌പോയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ടൂറിസം മേഖല യു.എ.ഇ ബജറ്റിലേക്ക് പ്രതിവര്‍ഷം 2,200 കോടിയിലേറെ ഡോളര്‍ സംഭാവന ചെയ്യുന്നുണ്ട്. ഈജിപ്തില്‍ 30 ലക്ഷം പേര്‍ വിനോദ സഞ്ചാര വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ ടൂറിസം മേഖലയില്‍ നിന്നാണ്. മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് ടൂറിസം മേഖല പ്രതിവര്‍ഷം 1,250 കോടി ഡോളര്‍ സംഭാവന ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 
പ്രതിവര്‍ഷം 1.2 കോടിയിലേറെ വിദേശ ടൂറിസ്റ്റുകള്‍ ഈജിപ്ത് സന്ദര്‍ശിക്കുന്നുണ്ട്. ഈ വര്‍ഷം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊവിഡ്  വ്യാപനം കാരണം ടൂറിസ്റ്റുകളുടെ എണ്ണം 50 ശതമാനത്തോളം കുറയാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  12 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  33 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  34 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago