ദേശീയ സമ്പാദ്യ പദ്ധതി: ജില്ല ലക്ഷ്യത്തിനപ്പുറം കടന്നു
ആലപ്പുഴ: ദേശീയ സമ്പാദ്യ പദ്ധതിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം ഫെബ്രുവരിയില്‍ തന്നെ കൈവരിച്ചതായി ദേശീയ സമ്പാദ്യ പദ്ധതി ഡപ്യൂട്ടി ഡയറക്ടര്‍ എ.എം മുഹമ്മദ് പറഞ്ഞു.
100 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് ഫെബ്രുവരിയില്‍ തന്നെ 136 .26 കോടി രൂപ നേടാനായി. 136 ശതമാനമാണിത്. സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോഴുള്ള കണക്കുകള്‍ പൂര്‍ണ്ണരൂപത്തില്‍ ഏപ്രില്‍ 10നകം ലഭ്യമാകും. അഞ്ച് ഹെഡ് പോസ്റ്റു ഓഫീസുകളില്‍ നിന്നുള്ള കണക്കുകള്‍ കൂടി ലഭിച്ചാലേ ജില്ലയുടെ മൊത്തം ചിത്രം വ്യക്തമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
സേവിങ്‌സ് ബാങ്കുകള്‍ ഉള്‍പ്പെടെ 12 പദ്ധതികളാണ് ദേശീയ സമ്പാദ്യ പദ്ധതിയില്‍ ഉള്ളത്. ഇതില്‍ റിക്കറിങ് ഡപ്പോസിറ്റ് സേവിങ്‌സ് ബാങ്ക് എന്നിവയ്ക്കാണ് ആകര്‍ഷണം കൂടുതല്‍. ഇക്കുറി റിക്കറിങ് ഡപ്പോസിറ്റ് വിഭാഗത്തില്‍ 51.4 കോടി രൂപയുടെ അറ്റാദായം ഉണ്ടാക്കാനായി. സേവിങ്‌സ് ബാങ്കിലത് 33.9 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി വരെ 482.5 കോടി രൂപയാണ് സേവിങ്‌സ് ബാങ്കിലെ ആകെ വരവ്. റിക്കറിങ് ഡപ്പോസിറ്റിലിത് 320.7 കോടിയാണ്.
എന്‍.എസ്. എസ് 92,87 എന്നീ പദ്ധതികളോട് ജനങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്. 1 വി.പി എന്ന പദ്ധതിയും ആകര്‍ഷണീയമല്ല. ഈ മൂന്ന് പദ്ധതികളിലും ആരും തന്നെ നിക്ഷേപിക്കാന്‍ തയ്യാറായില്ല.
സീനിയര്‍- സീറ്റിസണ്‍ സേവിങ്‌സ് പദ്ധതി (എസ്.സി.എസ്.എസ്)യില്‍ 20.3 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിക്ഷേപമുണ്ടായത്. ടൈം ഡപ്പോസിറ്റില്‍ 10.1 കോടി രൂപയും കിസാന്‍ വികാസ് പത്രയില്‍ 8.03 കോടി രൂപയും അറ്റ നിക്ഷേപമായി സ്വീകരിക്കാനായി.
പ്രതിമാസ വരുമാന പദ്ധതിയില്‍ 16.8 കോടി രൂപയുടെ കുറവാണുണ്ടായത്. ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റില്‍ 4.8 കോടി രൂപയും പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ 2.7 കോടിയും അറ്റനിക്ഷേപമായി ലഭിച്ചു. സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ 21.793 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."