HOME
DETAILS

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

  
November 23, 2024 | 6:36 PM

Three Youths Arrested in Alappuzha for Alleged MDMA Connection

ആലപ്പുഴ: എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ അർഷാദ് (21), ദർവീഷ് (20), ആലപ്പുഴ സ്വദേശി സോനു(19) എന്നിവരാണ് അരൂർ പൊലിസിന്‍റെ പിടിയിലായത്.  ഇവരിൽ നിന്നും 82 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുത്തു. അയൽ സംസ്ഥാനങ്ങളിൽ നിന്നും ആലപ്പുഴ ജില്ലയിലേക്ക് നിരോധിത ലഹരിമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അരൂർ പൊലിസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.

എരമല്ലൂർ ജംഗ്ഷന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പിടികൂടിയത്. ഇവരിൽ നിന്ന് മാർക്കറ്റിൽ മൂന്നുലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അർഷാദ്. പെരുമ്പാവൂരിലെ സ്വകാര്യ കോളേജിലെ വിഥ്യാർഥികളായ ദർവീഷിനെയും സോനുവിനെയും കൂടെ കൂട്ടി കൊച്ചിയിൽ നിന്നും കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അർഷാദ് പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Three youths were arrested in Alappuzha for their alleged connection with the MDMA.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  6 hours ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  6 hours ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  6 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  7 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  7 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  7 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  7 hours ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  7 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  8 hours ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  8 hours ago