വൈക്കം ടൂറിസം ഫെസ്റ്റ് 27 മുതല്‍
വൈക്കം: നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വൈക്കം ടൂറിസം ഫെസ്റ്റ് 27 മുതല്‍ 30 വരെ സംഘടിപ്പിക്കാന്‍ വൈക്കം സത്യഗ്രഹ മെമോറിയല്‍ ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. 27ന് ഉച്ചയ്ക്ക് നഗരസഭാ പ്രദേശത്തെ കുടുംബശ്രീ, അയല്‍സഭകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഫെസ്റ്റ് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ഉദ്ഘാടന സമ്മേളനം നടക്കും. 28, 29, 30 തിയതികളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സാംസ്‌കാരിക സായാഹ്നങ്ങളും നടക്കും.
ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി വൈക്കം പട്ടണത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും വൈദ്യുത ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. ഫോട്ടോഗ്രാഫി മത്സരം, തത്സമയ ചിത്രാവിഷ്‌കാരം എന്നിവയും സംഘടിപ്പിക്കും. കുടുംബശ്രീ ഉല്‍പന്നങ്ങള്‍, ഉത്തരവാദിത്ത ടൂറിസം ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും വിവിധ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടത്തും. പരമ്പരാഗത തൊഴിലുകളായ തഴപായ നെയ്ത്ത്, കയര്‍പിരുത്തം, ഓലമെടയല്‍, ചൂണ്ടയിടല്‍, വലവീശല്‍, എന്നിവയുടെ മത്സരങ്ങള്‍ സംഘടിപ്പിക്കും.
യോഗത്തില്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. ശശിധരന്‍, ബിജു കണ്ണേഴത്ത്, ഇന്ദിരാദേവി, രോഹിണിക്കുട്ടി, എ.സി മണിയമ്മ, രൂപേഷ് കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."