അനാഥബാല്യങ്ങള്‍ക്ക് വീടൊരുക്കാന്‍ 'സമാഗമം' ഇന്ന്
കൊല്ലം: അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് വീടനുഭവം ഒരുക്കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതി 'സമാഗമം' ഉദ്ഘാടനം ഇന്ന് നടക്കും. കൊല്ലം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ജില്ലാ ശിശുസംരക്ഷ യൂനിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമാഗം - 2017 മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
ഏപ്രില്‍ ഒന്നിന് രാവിലെ 10ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ റ്റി.വി അനുപമ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി അനുഭവക്കുറിപ്പ് ഡയറി വിതരണം ചെയ്യും. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സിജുബെന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റിയംഗളായ എം.എ സഫറുള്ള ഖാന്‍, പി.എസ്.എം ബഷീര്‍, പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍. അബ്ദുല്‍ റഷീദ്, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ എസ് സബീന ബീഗം, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ എന്‍ ഷണ്‍മുഖദാസ്, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ എസ് ഗീതാകുമാരി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.വി ഷീജ, ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം സുപ്രണ്ട് കെ ശ്രീകുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് അന്‍സര്‍, ചൈല്‍ഡ് ലൈന്‍ കോഓര്‍ഡിനേറ്റര്‍ സി എബ്രഹാം, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സിജുബെന്‍ പങ്കെടുക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി.ജെ ആന്റണി സ്വാഗതവും കമ്മിറ്റിയംഗം റ്റി കോമളകുമാരി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."