പരിസ്ഥിതി സംരക്ഷണത്തിന് ഹരിതോത്സവം വേണം
കാസര്‍കോട്: നാടിന്റെ പച്ചപ്പിന്റെ സംരക്ഷണത്തിന് ഹരിതോത്സവം തന്നെ സംഘടിപ്പിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
വിവിധ സംഘടനകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതിനൊന്നും തുടര്‍ച്ചയില്ലെന്നതാണ് ജില്ലയുടെ പോരായ്മ.
പേരിനുള്ള പരിസ്ഥിതി പ്രവര്‍ത്തനത്തില്‍നിന്നു വേറിട്ട് നിരന്തരമുള്ള തനത് പദ്ധതികള്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് ജില്ലയൊട്ടാകെ ഒരു ദിവസത്തെ പരിസ്ഥിതി സെമിനാറും അനുബന്ധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കണമെന്ന ആവശ്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.
ജില്ലയ്ക്കു മാത്രമായി ഒരു പരിസ്ഥി സംരക്ഷണ പദ്ധതി വേണമെന്നും ദീര്‍ഘകാല പദ്ധതികളിലൂടെ ശുദ്ധജല സ്രോതസുകളെയടക്കം തിരിച്ചു പിടിക്കാനാവുമെന്നുമാണ് പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."