'സിസ്റ്ററെ, അപ്പൊ താങ്ക്സ് ഫോര്‍ എവരിതിങ്'; കൊറോണ ബാധിച്ച കാസര്‍കോട് സ്വദേശി രോഗം ഭേദമായി ആശുപത്രി വിടുമ്പോള്‍ കയ്യടിച്ച് യാത്രയാക്കുന്ന ദൃശ്യം
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ ഭീതിയിലുള്ള ജില്ലയാണ് കാസര്‍കോട്. ഓരോ ദിനങ്ങളിലും കൊറോണ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം മറ്റു ജില്ലകളേക്കാള്‍ വളരെ കൂടുതല്‍. ഇതുവരെ ജില്ലയില്‍ 141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം 10,555 പേര് നിരീക്ഷണത്തിലുമാണ്. 123 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
എന്നാല്‍ ആശ്വാസവാര്‍ത്തകളും കാസര്‍കോട്ടു നിന്ന് വരുന്നുണ്ട്. ഇന്നലെ നാലു പേരുടെ രോഗമാണ് ഭേദമായത്. ഇവരില്‍ ഒരാള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ നല്കുന്ന യാത്രയയപ്പ് ദൃശ്യം വൈറലായിരിക്കുകയാണ് ഇപ്പോള്‍. കൂടെ ഐസൊലേഷനിലുള്ളവരും നിരന്നു നിന്ന് കയ്യടിച്ചു കൊണ്ടാണ് ഉദുമ സ്വദേശിയായ യുവാവിനെ യാത്രയാക്കുന്നത്. എല്ലാവരോടും യുവാവ് ഹൃദയംചേര്‍ത്ത് നന്ദി പറയുന്നതും ദൃശ്യത്തില്‍ കാണാം.
ഒടുവില്‍ തന്നെ പരിചരിച്ച നഴ്സുമാരോടും യുവാവ് നന്ദി പറയുന്നു. 'സിസ്റ്ററെ, അപ്പൊ താങ്ക്സ് ഫോര്‍ എവരിതിങ്'- എന്ന വാക്കോടെയാണ് യുവാവ് നന്ദി അറിയിച്ചത്. എല്ലാത്തിനും പുഞ്ചിരികൊണ്ട് നന്ദി അറിയിച്ച് ആശുപത്രി വിടുമ്പോള്‍ ശ്വാസം നേരെ വീഴുന്നത് മറ്റെല്ലാ കാസര്കോട്ടുകാര്ക്കുമാണ്.
[video width="848" height="480" mp4="http://suprabhaatham.com/wp-content/uploads/2020/04/ksd.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."