HOME
DETAILS

ഹോട്ടലുകളും തട്ടുകടകളും സാധാരണക്കാരെ പിഴിയുന്നു : അനക്കമില്ലാതെ അധികൃതര്‍

  
backup
June 05 2018 | 02:06 AM

%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%81%e0%b4%82


തലയോലപ്പറമ്പ് : സാധാരണക്കാരായ ഉപഭോക്താക്കളെ പിഴിഞ്ഞ് ഹോട്ടലുകാരും തട്ടുകടക്കാരും വിലസുമ്പോള്‍ തലയോലപ്പറമ്പ് പഞ്ചായത്തും മറ്റ് അധികൃതരും കാഴ്ചക്കാരായി നില്‍ക്കുന്നുവെന്ന് ആരോപണം. എറണാകുളം നഗരത്തില്‍ പോലും ഈടാക്കുന്നതിനേക്കാള്‍ വിലയാണ്
തലയോലപ്പറമ്പില്‍ ഹോട്ടലുകാര്‍ വാങ്ങുന്നത്. തലപ്പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിലെ വിലവിവര പട്ടിക കേട്ടാല്‍ ആരും ഞെട്ടും.
താലൂക്കില്‍ ഊണിന് 50 രൂപയാണ് മിക്ക ഹോട്ടലുകളിലും. എന്നാല്‍ ഈ ഹോട്ടലില്‍ ഊണിന് അറുപതും ബീഫ് ഫ്രൈയ്ക്ക് 90 രൂപയുമാണ് വില. ഇതുസംബന്ധിച്ച് ഇന്നലെ ഒരു ഉപഭോക്താവ് സംശയമുയര്‍ത്തിയപ്പോള്‍ ആവശ്യമുണ്ടെങ്കില്‍ കഴിച്ചാല്‍ മതി എന്നായിരുന്നു ഹോട്ടലുടമയുടെ മറുപടി. വില ഈടാക്കുന്നത് പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരമാണ്. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന അധികാരികള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് ഹോട്ടല്‍ ഭക്ഷണം അന്യമായേക്കാം.
പഞ്ചായത്തിലെ തട്ടുകടകളിലും കൊള്ളയാണ് അരങ്ങേറുന്നത്. താറാവിന്റെ മുട്ടകൊണ്ടുണ്ടാക്കുന്ന ഓംലൈറ്റിന് 30 രൂപയാണ് വില. എന്നാല്‍ സന്ധ്യ മയങ്ങിയാല്‍ താറാമുട്ടകള്‍ക്ക് പകരം ഇവര്‍ വരവു കോഴി മുട്ടകള്‍ കൊണ്ട് ഓംലൈറ്റുണ്ടാക്കി ഇരട്ടി വിലവാങ്ങുന്നു. ഇതിനെ ചോദ്യം ചെയ്താലും ശകാരവര്‍ഷമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. തട്ടുകടകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഗുണനിലവാരം ഉറപ്പുവരുത്താന്‍ അധികാരികള്‍ ശ്രമിക്കേണ്ടത് വിസ്മരിക്കപ്പെടുന്നു.
കോഴിയുടെ വില എണ്‍പതില്‍ താഴെ എത്തിയാലും 150നു മുകളില്‍ എത്തിയാലും ഒരു ചിക്കന്‍ ഫ്രൈയ്ക്ക് 90 തന്നെയാണ് വില. വില കുറയുമ്പോള്‍ തൂക്കത്തില്‍ അല്‍പം കൂടുതല്‍ ഉണ്ടാകും. വില വര്‍ധിച്ചാല്‍ തൂക്കത്തില്‍ കുറവും വരും. ഇങ്ങനെ ഹോട്ടല്‍ ഉടമകള്‍ പകല്‍കൊള്ള നടത്തുമ്പോള്‍ വൈക്കം നഗരത്തില്‍ ഇതിനെല്ലാം നേര്‍ക്കാഴ്ചയൊരുക്കി പ്രവര്‍ത്തിക്കുന്ന ഒരുപിടി ഹോട്ടലുകളുമുണ്ട്. തോട്ടുവക്കം പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ചക്രപാണിയുടെ ചായപീടികയില്‍ പുട്ടിനും അപ്പത്തിനുമെല്ലാം മൂന്നുരൂപ മാത്രമാണ്.
തെക്കേനടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന വാരിയരുടെ ടീ ഷോപ്പില്‍ ഒരു പ്ലെയ്റ്റ് പയറിന് പത്തുരൂപ മാത്രം ഈടാക്കുമ്പോള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുടകമള്‍ ഇരുപതിനു മുകളിലാണ് വില ഈടാക്കുന്നത്. ഇതിനെക്കുറിച്ചു ചോദ്യം വന്നാല്‍ ഉടന്‍ എത്തും മറുപടി; ജി.എസ്.ടി. ജി.എസ്.ടിയുടെ പേരില്‍ നികുതി ഈടാക്കുന്ന ഹോട്ടലുകള്‍ വളരെ വിരളമാണെന്ന് നഗരസഭ അധികാരികള്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ ചെറുവിരലനക്കാന്‍ പോലും നഗരസഭയിലെ ഭക്ഷ്യവകുപ്പിന് കഴിയുന്നില്ല.
വഴിയോരങ്ങളില്‍ വീട്ടില്‍ ഊണെന്ന ബോര്‍ഡ് വെച്ച് ഉപഭോക്താക്കളെ കബളിപ്പിക്കന്നവരുമുണ്ട്. കാരണം ഒരു രൂപ പോലും സര്‍ക്കാരിനോ മറ്റോ നികുതി നല്‍കാതെയാണ് ഇവര്‍ ഈ കൊള്ള നടത്തുന്നത്. വീട്ടില്‍ ഊണിന്റെ പേരില്‍ കച്ചവടം നടത്തുന്നവര്‍ പലരും റെഡിമെയ്ഡ് വിഭവങ്ങളാണ് വിളമ്പുന്നത്. ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുട ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago