സമസ്തയുടെ ലക്ഷ്യം പാരമ്പര്യ സംരക്ഷണം: ജിഫ്രി തങ്ങള്‍
പുതുപ്പാടി: പാരമ്പര്യത്തെ സംരക്ഷിച്ച് കൊണ്ടുള്ള പുരോഗതിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ലക്ഷ്യമാക്കുന്നതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
പുതുപ്പാടി റെയ്ഞ്ച് സമസ്ത കോഡിനേഷന്‍ കമ്മിറ്റിയും കൈതപ്പൊയില്‍ മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ഥ ഇസ്ലാമിന്റെ കൃത്യമായ രൂപമാണ് അഹ് ലുസ്സുന്നത്തി വല്‍ ജമാഅ. അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നവരാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതെറ്റുന്നതെന്നും തങ്ങള്‍ പറഞ്ഞു.
എസ്.വൈ.എസ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. വി.കെ.സി മൊയ്തു ഹാജി അധ്യക്ഷനായി. അബൂബക്കര്‍ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നടത്തി. കൈതപ്പൊയില്‍ മഹല്ല് പ്രസിഡന്റ് കെ.സി മുഹമ്മദ് ഹാജി ഉപഹാര സമര്‍പ്പണം നടത്തി. സിറാജുദ്ദീന് നിസാമി, സൂപ്പി മുസ്ലിയാര്, എന്‍.എം അശ്റഫ് ബാഖവി, സ്വാലിഹ് ബാഖവി അല്‍ ഹൈതമി, മുഹമ്മദ് ബാഖവി, ആര്.കെ മൊയ്തീന് കോയ ഹാജി, ടി.കെ ഇമ്പിച്ചമ്മദ് ഹാജി, അസ്ഗറലി ബദ്രി, അബ്ദുല്‍ ബാരി ഫൈസി, കെ.എം ഇബ്റാഹിം മുസ്ലിയാര്, ഒ.കെ ഹംസ മാസ്റ്റര്‍, കെ.സി അബ്ദുല്‍ ഖഹാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."