HOME
DETAILS

കൊവിഡ്-19 : തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനും വിദേശത്തു കുടുങ്ങിയ മലയാളിക്കളെ നാട്ടിലെത്തിക്കുവാനും സംവിധാനം ഒരുക്കണം; മലപ്പുറം ജില്ലാ കെഎംസിസി

  
backup
April 05 2020 | 06:04 AM

jiddah-kmcc

     ജിദ്ദ: കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നടപ്പിലാക്കിയ അനിശ്ചിത കാല കർഫ്യൂവും യാത്ര നിരോധനവും കാരണം നിരവധി പ്രയാസങ്ങൾ നേരിടുന്ന പ്രവാസികളെ സഹായിക്കുവാനും ഇവരെ പുനരധിവസിപ്പിക്കുന്നതിനും സർക്കാർ മുൻകൈ എടുക്കണമെന്നും, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കൊവിഡ് പാക്കേജിൽ പ്രവാസികളെ ഉൾപ്പെടുത്തണമെന്നും ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. തൊഴില്‍ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിച്ച പ്രവാസികൾക്ക് രാജ്യത്തേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്ന് സഊദി മാനവ ശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്, ഇത് പ്രയോജനപ്പെടുത്തി ഇന്ത്യൻ എംബസ്സി മുഖേന എക്സിറ്റ് അടിച്ചതിനു ശേഷം നാട്ടിൽ പോവാൻ കഴിയാതെ കുടുങ്ങിയ പ്രവാസികളെ സർക്കാർ ഇടപ്പെട്ട് സഹായിക്കണം.

      വിവിധ ഗൾഫ് രാജ്യങ്ങളുടെ തൊഴിൽ മന്ത്രാലയങ്ങൾ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഗൾഫ് മേഖലകളിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുയാണ്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടുന്നതിനു ദുബായ് അടക്കമുള്ള രാജ്യങ്ങൾ സ്വകാര്യ മേഖലക്ക് അനുവദവും നൽകിയിട്ടുണ്ട്. വരും മാസങ്ങളിൽ തൊഴിൽ നഷ്ടപെടുന്ന പ്രവാസികളുടെ എണ്ണം ഭീതിതമായി വർദ്ധിക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്. സാധാരണക്കാരായ ഇത്തരം ആളുകളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കൊവിഡ് പാക്കേജിൽ പുനരധിവാസ പദ്ധതി ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അതേസമയം, ഗൾഫിൽ നിന്ന് തൊഴിൽ നഷ്ടപെട്ടു മടങ്ങുന്നവർക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്ന് നേരത്തെ പറഞ്ഞത് പോലുള്ള വാചക കസർത്ത് മാത്രമായി പാക്കേജ് മാറരുതെന്നും യോഗം ആവശ്യപ്പെട്ടു.

     പ്രവാസികൾ മടങ്ങി വന്നതിനാലാണ് കേരളത്തിൽ കൊവിഡ് പടർന്നത് എന്ന തരത്തിൽ പ്രവാസികളോടുള്ള തൊട്ടുകൂടായ്മ മനോഭാവത്തെ യോഗം അപലപിച്ചു. സ്വന്തം ആരോഗ്യനിലയെ പ്രതികൂലമായി ബാധിക്കുമോ എന്ന സന്ദേഹം മാറ്റിവെച്ച് വൈറസ് നിർമ്മാർജ്ജന രംഗത്ത് സമർപ്പണ സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെയും, ലോക് ഡൗൺ പ്രതിസന്ധിയും കാലാവസ്ഥ-ആരോഗ്യ പ്രതികൂലതയെ അവഗണിച്ചും സന്നദ്ധ സേവനത്തിന് മുന്നിട്ടിറങ്ങിയ വൈറ്റ് ഗാർഡ്, അടക്കമുള്ള സന്നദ്ധ സംഘടനകളേയും യോഗം അഭിനന്ദിച്ചു. സഹായങ്ങളുമായി മുന്നോട്ട് വരുന്ന സന്നദ്ധ പ്രവർത്തകരെ അറസ്ററ് ചെയുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപെട്ടു. അതോടപ്പം കൊറോണ വൈറസ് വ്യാപനം ഇല്ലാതാക്കുന്നതിന് കേരള സർക്കാരും, വിവിധ രാഷ്ടീയകക്ഷികളും മത സംഘടനകളും നേതാക്കളും ഒറ്റക്കെട്ടായി നടത്തുന്ന ശ്രമങ്ങളെ കമ്മിറ്റി അഭിനന്ദിച്ചു.
നിരോധന സമയത്ത് കാലാവധി തീരുന്ന താമസ രേഖകൾ മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കുന്നതടക്കം പ്രവാസികൾക്കു ഗുണകരമായ നിരവധി തീരുമാനങ്ങൾ എടുത്ത സൗദി ഭരണാധികാരി സൽമാൻ രാജാവിന് മലപ്പുറം ജില്ലാ കെ എം സി സി നന്ദി പ്രകാശിപ്പിച്ചു.

    പ്രസിഡണ്ട് പി.എം.എ. ഗഫൂർ പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു, ചെയർമാൻ ഹസൻ സിദ്ധീഖ് ബാബു ഉദ്ഘാടനം ചെയ്തു. സീതി കൊളക്കാടൻ, വി.പി. ഉനൈസ്, ഇൽയാസ് കല്ലിങ്ങൽ, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ, കെ.ടി. ജുനൈസ്, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫീക്കർ ഒതായി, വി.വി. അഷ്റഫ്, അബ്ദുൽ ഗഫൂർ വടക്കാങ്ങര എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി കെ.ടി. ജൂനൈസ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago