നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ ബാധ്യസ്ഥര്‍: ബിഷപ്പ് തോമസ് കെ. ഉമ്മന്‍
കോട്ടയം: പാരിസ്ഥിതിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവരാണ് അധ്യാപകരെന്ന് സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്റര്‍ തോമസ് കെ. ഉമ്മന്‍. സി.എസ്.ഐ സിനഡിന്റെ ആഭിമുഖ്യത്തില്‍ ആയിരം സ്‌കൂളുകള്‍ ഹരിതസ്‌കൂള്‍ ആക്കുന്ന പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡപ്യൂട്ടി മോഡറേറ്റര്‍.
പരസ്പര ബന്ധത്തിന്റെയും ആശ്രയത്വത്തിന്റെയും നല്ല പാഠങ്ങള്‍ പ്രകൃതി പഠിപ്പിക്കുന്നു. പ്രകൃതിയില്‍ നിന്നും പഠിക്കുവാനും, പുതുദര്‍ശനങ്ങള്‍ ഉള്‍കൊള്ളുവാനും നമുക്ക് കഴിയണം. ഭൗതികതയുടെ അതിപ്രസരത്താല്‍ ആത്മീക ബോധം നഷ്ടപ്പെടുത്തുന്നതാണ് പാരിസ്ഥിതിക വിഷയങ്ങള്‍ക്ക് കാരണം.
നമ്മുടെ ഗുരുക്കന്മാരും, ആചാര്യന്മാരും നമ്മെ ഓര്‍മിപ്പിക്കുന്നത് ആത്മീകതയിലേക്കു മടങ്ങി വരുവാനാണെന്നു സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്റര്‍ തോമസ് കെ. ഉമ്മന്‍ ആഹ്വാനം ചെയ്തു. മധ്യകേരള മഹായിടവക സ്‌കൂള്‍ മാനേജര്‍ ടി.ജെ. മാത്യുവിന് അശോകമരം കൈമാറിക്കൊണ്ട് സി.എസ്.ഐ സഭയുടെ ഹരിത വിദ്യാലയ പരിപാടി ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ സിനഡ് പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ഡോ.മാത്യു കോശി പുന്നയ്ക്കാട് അധ്യക്ഷത വഹിച്ചു. റവ.ഡോ. സാബു കെ. ചെറിയാന്‍, ഡോ.എ.പി. തോമസ്, വര്‍ഗീസ് സി. തോമസ്, റവ.ജി.ജി. ജോസഫ്, ഷിബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."