HOME
DETAILS
MAL
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമനിധി; പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടരുമെന്ന് ഉമ്മന്‍ ചാണ്ടി
backup
July 03 2016 | 06:07 AM
മുണ്ടക്കയം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി നടപ്പിലാക്കുന്നതിന് ആവശ്യമായ ശ്രമം നടത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മുണ്ടക്കയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് തലത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്ക്കകരുടെ ബുദ്ധിമുട്ടുകള്‍ ഉള്‍കൊണ്ടു കൊണ്ടാണ് മുന്‍ സര്‍ക്കാര്‍ ക്ഷേമനിധി നടപ്പിലാക്കുന്നതിന് വേണ്ടി ബജറ്റില്‍ ഒരു കോടി രൂപാ വകയിരുത്തിയത് എന്നാല്‍ അത് നടപ്പിലാക്കുന്നതില്‍ ചില സാങ്കേതിക തടസങ്ങള്‍ ഉണ്ടായി.
പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയിട്ടുണ്ടെന്നും ഇനിയും ക്ഷേമനിധി നടപ്പിലാക്കുന്നതിനു വേണ്ടി തന്നാല്‍ കഴിയുന്ന പ്രയത്നം നടത്തുമെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."