'എന്റെ നാട്ടിലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ടൊരു ചികിത്സ എനിക്ക് ലഭിക്കില്ലായിരുന്നു'- കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് യു.കെ പൗരന്
കൊച്ചി: ഭീതിയുടെ ആഴക്കടലില്‍ നിന്ന് കൈപിടിച്ചുയര്ത്തിയവരോടുള്ള നന്ദിയാണ് അയാളുടെ ഹൃദയം നിറയെ. ബ്രയിന്‍ ലോക്കവുഡ് എന്ന 57കാരന്. കഴിഞ്ഞ ദിവമാണ് കൊവിഡ് നെഗറ്റീവാണെന്ന് പരിശോധനാ ഫലം ലഭിച്ചത്. മറ്റൊരു നാട്ടുകാരനായിരുന്നിട്ടും തനിക്ക് നല്കിയ സ്നേഹത്തിനും പരിചരണത്തിനും നന്ദി എത്ര പറഞ്ഞാലും തീരുന്നതല്ലെന്ന് അയാള്‍ പറയുന്നു. കേരളം കാണാനെത്തി കൊവിഡ് മഹാമാരിയില്‍ പെട്ട ഇവിടെ കുടുങ്ങിപ്പോയതായിരുന്നു ഇദ്ദേഹവും ഭാര്യയും.
ഇദ്ദേഹവും ഭാര്യയും 18 പേരും അടങ്ങുന്നതായിരുന്നു സംഘം. നെടുമ്പാശ്ശേരിയില്‍ ദുബായിലേക്കുള്ള വിമാനത്തില്‍ കയറാനിരിക്കെയാണ് ഇയാളുടെ പരിശോധനാ ഫലം വന്നത്. ഉടന്‍ ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ഇദ്ദേഹത്തേയും ഭാര്യയേും കയ്യോടി പിടികൂടി ആശുപത്രിയിലെത്തിച്ചു.
'പനി ഉണ്ടായിരുന്നു. കോട്ടയത്ത് വെച്ച് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. തങ്ങള്‍ മുന്നാറിലെ ഹോട്ടലില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. മാര്‍ച്ച് 14ന് ഫലം നെഗറ്റിവ് ആണെന്ന് തങ്ങളെ അറിയിച്ചു. അങ്ങിനെയാണ് നാട്ടിലേക്ക് തിരിച്ചു പോവാന്‍ തീരുമാനിച്ചത്'-ബ്രെയിന്‍ പറയുന്നു. പോസിറ്റിവാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അങ്ങിനൊരു സാഹസത്തിന് മുതിരില്ലായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലെ ആശുപത്രിയില്‍ തനിക്ക് ലഭിച്ച ശുശ്രൂഷയെ എത്ര പുകഴ്ത്തിയിട്ടും മതിയാവുന്നില്ല അദ്ദേഹത്തിന്. എന്റെ നാട്ടിലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ടൊരു ചികിത്സ എനിക്ക് ലഭിക്കില്ലായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിലവാരത്തെ കുറിച്ച് താന്‍ നേരത്തെ തന്നെ കേട്ടിരുന്നുവെന്നും അനുഭവങ്ങള്‍
അത് ഒന്നു കൂടി വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."