HOME
DETAILS
MAL
പരിസ്ഥിതി ബോധവല്‍ക്കരണത്തിന് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉപയോഗിക്കും: ഇ.ടി
backup
June 05 2018 | 20:06 PM
തൃശൂര്‍: ഡിജിറ്റല്‍ സൗകര്യങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി മുസ്ലിംലീഗ് സംസ്ഥാനത്തൊട്ടാകെ പാരിസ്ഥിതിക ബോധവല്‍ക്കരണം നടത്തുമെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുണ്ടശേരി ഹാളില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷനായി. പ്രമുഖ എഴുത്തുകാരി ഡോ.റോസി തമ്പി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് റഷീദ്, അബ്ദുറഹിമാന് രണ്ടത്താണി, അഡ്വ. പി.എം സാദിഖലി, ഡോ. നമീര്‍, കുറുക്കോളി മൊയ്തീന്, ഇ.പി കമറുദ്ദീന്, ജില്ലാ നേതാക്കളായ സി.എ മുഹമ്മദ് റഷീദ്, പി.എം അമീര്‍, എം.എ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."