പവര്‍ ഹൗസ് അടഞ്ഞു
ഇരിട്ടി: ജനറേറ്റര്‍ തകരാറു കാരണം മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ ബാരാപോള്‍ മിനി ജല വൈദ്യുത പദ്ധതിയില്‍ നിന്നു വൈദ്യുതി ഉത്പാദനം നിലച്ചു. കാലവര്‍ഷം ശക്തി പ്രാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം പുഴയില്‍ ഒഴുകി എത്തിയിട്ടും ഉത്പാദനം എന്നു തുടങ്ങാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍. ഇതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ദിനംപ്രതി ഉണ്ടാവുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പദ്ധതിയുടെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത്.
അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന അഞ്ച് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. തിരക്കിട്ടുള്ള ഉദ്ഘാടനത്തെ തുടര്‍ന്ന് ഒരു ജനറേറ്ററിന്റെ ഉത്പാദന ക്ഷമത മാത്രമെ അന്ന് നടത്തിയിരുന്നുള്ളൂ. ഇതില്‍ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമം അധികൃതര്‍ നടത്തിയത്.
മൂന്ന് മണിക്കൂര്‍ കൊണ്ട് 8200 യൂനിറ്റ് വൈദ്യുതി ഉത് പാദിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ജനറേറ്ററില്‍ നിന്നു ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് ഉത്പാദനം നിര്‍ത്തിവയ്ക്കുകയായിരുന്നു. പൂനെയില്‍ നിന്നു എന്‍ജിനിയര്‍മാര്‍ എത്തിയാല്‍ മാത്രമെ ജനറേറ്റര്‍ തകരാര്‍ കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ വെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് കാലതാമസമെടുക്കും. കിര്‍ലോസ്‌കര്‍ കമ്പനിയുടേതാണ് ജനറേറ്ററുകളും ട്രാന്‍സ്‌ഫോമറുകളും ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികള്‍.
ജൂണ്‍ 30നുള്ളില്‍ മൂന്ന് ജനറേറ്ററുകളില്‍ നിന്നു പൂര്‍ണതോതില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് നല്‍കാനാവശ്യമായ രീതിയിലാണ് കിര്‍ലോസ്‌കര്‍ കമ്പനിയുമായി കെ.എസ്.ഇ.ബി അധികൃതര്‍ കരാര്‍ വച്ചിരുന്നത്. കരാര്‍ കഴിഞ്ഞതിനാല്‍ കാലാവധി നീട്ടിക്കൊടുത്താല്‍ മാത്രമെ കമ്പനിക്ക് തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.
അതേസമയം ജനറേറ്ററുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഗ്യാരണ്ടി ഉണ്ടെന്നും അതിനിടയില്‍ തകരാര്‍ സംഭവിച്ചാല്‍ കമ്പനിക്ക് ഉത്തരവാദിത്വമുണ്ടായിരുക്കുമെന്നും അധികൃതര്‍ പറഞ്ഞു. മൂന്ന് ജനറേറ്ററുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്‍പ്പെടെ 20 കോടിയാണ് മുടക്കുമുതല്‍. തീര്‍ത്തും മഴയെ ആശ്രയിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ നിന്നു ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ആറ് മാസമാണ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുക. പ്രതിവര്‍ഷം 36 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന്‍ കഴിയുക.
19 വര്‍ഷം കൊണ്ട് മുതല്‍ മുടക്കിയ 130 കോടി തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഇത്തരം പദ്ധതികള്‍ക്ക് സാധാരണയായി 35 വര്‍ഷമാണ് കാലാവധി നിശ്ചയിക്കാറുള്ളത്. എന്നാല്‍ നൂറിലേറെ വര്‍ഷം ഇവ നിലനില്‍ക്കാറുണ്ട്.
ഓഫിസിലെത്തുന്നവര്‍ക്ക് ജീവനക്കാര്‍ മാനുഷിക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."