HOME
DETAILS
MAL
പീഡനശ്രമം: ആര്.എസ്.എസ് പ്രവര്ത്തകന് റിമാന്‍ഡില്‍
backup
July 03 2016 | 06:07 AM
പാനൂര്‍: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് റിമാന്‍ഡില്‍. ചെണ്ടയാട് കുനുമ്മല്‍ താഴെ പീടികയില്‍ ശ്യാംജിത്ത്(25)നെയാണ് പാനൂര്‍ എസ്.ഐ രാജീവന് അറസ്റ്റുചെയ്തത്. 2016 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി സ്കൂളിലേക്ക് പോകുന്ന വഴിയില്‍ നിരന്തരം ശല്യപ്പെടുത്തിയ ശ്യാംജിത്തിനെതിരേ പാനൂര്‍ പൊലിസില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശ്യാംജിത്തിനെതിരേ ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുക്കണമെന്ന് പാനൂര്‍ പോലിസില്‍ ഹരജി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."