തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ പുതിയ ഗതാഗത വകുപ്പ് മന്ത്രിയായി കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകീട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി എ.കെ ശശീന്ദ്രൻ,മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ ശശീന്ദ്രന് രാജിവെച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഏറ്റെടുത്തത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കുട്ടനാടിന് ഒരുമന്ത്രിയെന്നത് ഇത്തവണയുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു.പാര്‍ട്ടിക്കുള്ളിലെ ചരടുവലിയില്‍ മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതിന്റ വിഷമത്തിലായിരുന്നു അന്ന് മുതല്‍ തോമസ് ചാണ്ടിയും പാര്‍ട്ടി അണികളും. ആ ആഗ്രഹമാണ് ഇപ്പോള്‍ യാഥാർത്ഥ്യമായിരിക്കുന്നത്. ഇപ്പോള്‍ ഫോണ്‍ സംഭാഷണ വിവാദത്തെ തുടര്‍ന്ന് മന്ത്രി രാജിവെക്കേണ്ടി വന്നപ്പോള്‍ എന്‍.സി.പി യുടെ ഏക എം.എല്‍.എ തോമസ് ചാണ്ടിക്ക് നറുക്ക് വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."