HOME
DETAILS

കണ്ണൂര്‍ മണ്ഡല വികസന യോഗം ചേര്‍ന്നു

  
backup
July 03 2016 | 06:07 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%af%e0%b5%8b%e0%b4%97

 

കണ്ണൂര്‍: മേലെചൊവ്വ-മട്ടന്നൂര്‍ നാഷണല്‍ ഹൈവേ ആയി പ്രഖ്യാപിക്കുന്നതോടെ 15 കോടിയുടെ നവീകരണം നടപ്പാക്കുമെന്നു ഹൈവേ അധികൃതര്‍. നിയമസഭാ മണ്ഡലത്തില്‍ വികസന കാര്യം നടത്തുന്നതിനായുള്ള യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഗതാഗത കുരുക്ക്, കുടിവെളള പൈപ്പ് പൊട്ടല്‍, റോഡുകളുടെ ശോച്യാവസ്ഥ, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയങ്ങളായി. നഗരം നേരിടുന്ന ഗതാഗത കുരുക്കാണ് മുഖ്യവിഷയമെന്ന് മേയര്‍ ഇ.പി ലത പറഞ്ഞു. എ.കെ.ജി ആശുപത്രി മുതല്‍ പ്ലാസ വരെയുളള ഫ്‌ളൈ ഓവര്‍, ജവഹര്‍ സ്റ്റേഡിയം നവീകരണം, തയ്യില്‍ മൈതാനപ്പളളി പുലിമുട്ട് നിര്‍മാണം, ബസ് ഷെല്‍ട്ടറുകള്‍ വൈഫൈ സൗകര്യത്തോടെ ആധുനിക വല്‍ക്കരിക്കല്‍, താണ അണ്ടര്‍ പാസ്, പീതാംബര പാര്‍ക്ക് നവീകരണം, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ മേയര്‍ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ഗതാഗതകുരുക്ക് അഴിക്കല്‍, റോഡ് നവീകരണം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. നാലുവരിപ്പാത സ്ഥലമെടുപ്പ് ആറുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടെന്ന് കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. കണ്ണൂര്‍ ബൈപാസില്‍ വരുന്ന വളപട്ടണം, മുണ്ടയാട്, ചാല ഭാഗങ്ങളിലെ 10 വില്ലേജുകളില്‍ ഏഴ് വില്ലേജുകളിലെ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. അഴീക്കല്‍ ദേശീയ തുറമുഖമാക്കണം. എയര്‍പോര്‍ട്ടിലേക്കുളള ഏഴ് റോഡുകള്‍ ഉടന്‍ വികസിപ്പിക്കണം. ഏഴര കടപ്പുറം ഭാഗത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ പുലിമുട്ട് നിര്‍മിക്കണം. അറക്കല്‍ മ്യൂസിയത്തിന് കോര്‍പറേഷന്‍ പരിധിയില്‍ ഒരേക്കര്‍ സ്ഥലം കണ്ടെത്താനാവുമെന്ന് കലക്ടര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി അധ്യക്ഷനായി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  5 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  5 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  5 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  5 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  5 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  5 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  5 days ago