HOME
DETAILS
MAL
ചരിത്രത്തിലാദ്യമായി ഓശാന പെരുന്നാള്‍ ഓര്‍മയുടെ പിന്നാമ്പുറങ്ങളിലേക്ക്
backup
April 06 2020 | 03:04 AM
കോലഞ്ചേരി: ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനമായ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ഓശാന തിരുനാള്‍ ഓര്‍മയുടെ പിന്നാമ്പുറങ്ങളിലേക്ക.്
ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിനെ സാധാരണക്കാരായ യഹൂദന്‍മാരുടെ രാജാവായി വാഴിക്കുന്ന വിശുദ്ധ ദിനമാണ് ഓശാന. ഇന്നേ ദിവസം വൈദികര്‍ പ്രാര്‍ത്ഥിച്ച് നല്‍കുന്ന കുരുത്തോലയുമേന്തി പള്ളി വികാരിയുടെ നേതൃത്വത്തില്‍ പള്ളിക്ക് ചുറ്റും പ്രദക്ഷിണം വച്ച് പ്രാര്‍ത്ഥനയോടെ കുരുത്തോല വാങ്ങി വീടുകളില്‍ സ്ഥാപിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസ ജീവിതമാണ് ആദ്യമായി അനിശ്ചിതത്വത്തിലായത്. പള്ളികളുടെ മുറ്റവും പരിസരവും ചപ്പുചവറുകള്‍ കൊണ്ട് നിറഞ്ഞ കാഴ്ചകള്‍ പലേടത്തും കാണാം. ഓശാന ഞായറിന്റെ പ്രസക്തി നന്നേ മറന്നു പോയ പ്രതീതിയാണെങ്ങും. ചില പള്ളി വികാരിമാര്‍ ഇപ്പോള്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ച് കഴിഞ്ഞു .നാലു പേരില്‍ കുറയാതെ വിശ്വാസികളെ പങ്കെടുപ്പിച്ച് ഇടവകകളില്‍ ഇത്തരം കുര്‍ബാനകള്‍ പുരോഗമിക്കുകയാണ്. മറ്റു ചിലരാകട്ടെ വാട്ട്‌സ്ആപ്പ്‌കോണ്‍ഫറന്‍സ് വഴിയും കുര്‍ബാനകള്‍ നടത്തി വിശ്വാസികളെ ചേര്‍ത്ത് നിര്‍ത്തുന്നു .
പെസഹാ തിരുന്നാളില്‍ നേര്‍ച്ചയായിട്ടുള്ള പെസഹാ അപ്പം ഉണ്ടാക്കുന്നതിനും കുരുത്തോല അനിവാര്യമാണ്. കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പീഡാനുഭവ യാത്ര, ഉയര്‍ത്തെഴുന്നേല്‍പ്പ് , ഈസ്റ്റര്‍ കുര്‍ബാന എല്ലാം ആശങ്കയിലാണ്. പള്ളികളുടെ നിത്യ ചിലവുകള്‍ക്ക് ഇപ്പോള്‍ അധികൃതര്‍ പലരും നെട്ടോട്ടമോടുകയാണ്. വിശ്വാസികള്‍ എത്താത്തതുമൂലം ചിലവുകള്‍ക്കായി മാറ്റി വച്ചിരുന്ന സ്‌തോത്ര കാഴ്ചകള്‍ ഇല്ലാതായത് പല ഇടവകകളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."