പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
റായ്പൂര്‍: പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന വിവാദ പ്രസ്താവനയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്. കഴിഞ്ഞ 15 വര്‍ഷമായി ഒരു പശുവിനെ പോലും ഇവിടെ കൊന്നിട്ടില്ല. ഇനി ആരെങ്കിലും അങ്ങിനെ ചെയ്്താല്‍ ആയാളെ തൂക്കിലേറ്റും- രമണ്‍സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയും അനുവദിക്കുന്ന നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെയാണ് രമണ്‍ സിങിന്റെ വിവാദ പ്രസ്താവന.
#WATCH: Chhattisgarh CM Raman Singh says 'will hang those who kill (cows)' when asked will Chhattisgarh make any law against cow slaughter. pic.twitter.com/V5fdNs4CEk
— ANI (@ANI_news) April 1, 2017
1954ലെ ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് 2011ല്‍ മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. പശുക്കടത്തിന് പത്തു വര്‍ഷം തടവായിരുന്നു 1954ല്‍ നിഷ്‌കര്‍ഷിച്ചിരുന്നത്. മോദി ഭരണകാലത്തെ ഭേദഗതിയില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് ഏഴു വര്‍ഷം തടവായിരുന്നു ശിക്ഷ. ഇതാണ് ജീവപര്യന്തമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."