HOME
DETAILS
MAL
കര്‍ഷകര്‍ക്ക് കൈത്താങ്ങ്: പൈനാപ്പിള്‍ ചലഞ്ചുമായി കൃഷി ഓഫിസര്‍മാര്‍
backup
April 06 2020 | 03:04 AM
കൊച്ചി: കൊവിസ്- 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ പൈനാപ്പിള്‍ ചലഞ്ചുമായി കൃഷി ഓഫിസര്‍മാരുടെ സംഘടന.
വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ ഓര്‍ഡര്‍ അനുസരിച്ച് പൈനാപ്പിള്‍ എത്തിച്ചുകൊടുക്കുന്ന സംവിധാനത്തിനാണ് രൂപം നല്‍കിയത്.
അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫിസേഴ്‌സ് കേരള എറണാകുളം ബ്രാഞ്ചും മൂവാറ്റുപുഴ പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്നാണ് പൈനാപ്പിള്‍ ചലഞ്ച് ആവിഷ്‌കരിച്ചിട്ടുള്ളത്.
പൈനാപ്പിള്‍ കൃഷിയുടെയും പൈനാപ്പിള്‍ മാര്‍ക്കറ്റിന്റെയും ആസ്ഥാനമായ മുവാറ്റുപുഴ വാഴക്കുളത്തേക്ക് തൊടുപുഴ, കോതമംഗലം, പിറവം ,കൂത്താട്ടുകുളം, പെരുമ്പാവൂര്‍ ,അങ്കമാലി, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നാണ് പൈനാപ്പിള്‍ എത്തിച്ചേരുന്നത്.
ദിവസവും 1200 ടണ്‍ പൈനാപ്പിളാണ് വടക്കെ ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് പൂര്‍ണമായി നിശ്ചലമായ അവസ്ഥയാണ്. ഇതിലൂടെ കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
ചില സന്ദര്‍ഭങ്ങളില്‍ വടക്കേ ഇന്ത്യയിലേക്ക് ലോഡ് വിട്ടാല്‍ പോകുന്ന ഡ്രൈവര്‍ തിരികെ വന്നാല്‍ 14 ദിവസം ക്വാറന്റെയ്‌നില്‍ പോകേണ്ടി വരുന്നതിനാല്‍ ഡ്രൈവര്‍മാരും പോകാന്‍ മടിക്കാണിക്കുന്നതും കര്‍ഷകര്‍ക്കു വിനയായി.
പല കര്‍ഷകരുടെയും പൈനാപ്പിളുകള്‍ വിളവെടുക്കാനാവാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് പൈനാപ്പിള്‍ ചലഞ്ചിന് രൂപം നല്‍കിയത്.
ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ ,കച്ചവടക്കാര്‍ ,സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും പൈനാപ്പില്‍ ചലഞ്ച് നടപ്പാക്കുക.
ചുരുങ്ങിയത് 100കിലോ പൈനാപ്പിളിന്റെ ഓര്‍ഡറായിരിക്കും കൂട്ടായ്മകള്‍ വഴി സ്വീകരിക്കുക.
ഓര്‍ഡര്‍ പ്രകാരം ഗുണമേന്മയുള്ള എഗ്രേഡ് പൈനാപ്പിള്‍ കിലോഗ്രാമിന് 20 രൂപ പ്രകാരം ആവശ്യപ്പെടുന്ന കേന്ദ്രങ്ങളില്‍ 7,8 തിയതികളില്‍ എത്തിച്ചു കൊടുക്കും.
ഇവയുടെ വിതരണം നടത്തുന്ന സമയം തുക നല്‍കിയാല്‍ മതി. ഫ്‌ളാറ്റുകളിലെ വിവിധ അസോസിയേഷനുകള്‍ ഇവയുടെ ശേഖരണവും വിതരണവും ഏറ്റെടുത്താല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഓഫിസര്‍മാരുടെ സംഘടനാഭാരവാഹികള്‍ അറിയിച്ചു. ഓര്‍ഡര്‍ നല്‍കാനായി വാട്‌സ് ആപ്പിലൂടെ ബന്ധപ്പെടെണ്ട നമ്പറുകള്‍ 9995820686, 9895691687,9495 950275,9995155346.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."