ഖത്തറിൽ ഒരു മരണം കൂടി, 279 പേർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. പുതുതായി 279 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേ സമയം, രോഗവിമുക്തി നേടിയവരുടെ എണ്ണം 123 ആയി88 വയസ്സുള്ള ഖത്തരിയാണ് മരിച്ചത്. പുതിയ കണക്കുകള്‍ പ്രകാരം മൊത്തം രോഗബാധിതരുടെ എണ്ണം 1604 ആയി.യാത്ര കഴിഞ്ഞെത്തിയ പൗരന്മാരും പ്രവാസികളും ഒപ്പം രാജ്യത്തിനകത്തുള്ള പ്രവാസികളും പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവര്‍ ക്വാരന്റൈനിലാണ്.
3806 പേര്‍ക്കാണ് ഇന്ന് രാജ്യത്ത് രോഗപരിശോധന നടത്തിയത്. മൊത്തം രോഗപരിശോധന നടത്തിയവരുടെ എണ്ണം 35,757 ആയി. ഇന്ന് 14 പേര്‍ കൂടി രോഗവിമുക്തി നേടിയിട്ടുണ്ട്.ഗുരുതരമായ മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നയാളാണ് ഇന്ന് മരിച്ച ഖത്തരി പൗരന്‍. രക്തത്തില്‍ കടുത്ത ബാക്ടീരീയ ബാധയോട് കൂടിയാണ് മാര്‍ച്ച് 3ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് ബാധയും സ്ഥിരീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."