ജൈവകൃഷിയുമായി ആശ്രയ
കൊട്ടാരക്കര: ജൈവകൃഷിയില്‍ നൂറുമേനി വിളവുമായി കലയപുരം ആശ്രയ സങ്കേതം. സങ്കേതത്തിലെ അഗതികളാണ് തങ്ങള്‍ക്കുവേണ്ടിയുള്ള പച്ചക്കറികള്‍ ജൈവരീതിയില്‍ കൃഷി ചെയ്തു വിളവെടുത്തത്.
മൈലം കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായസഹകരണത്തോടെയാണ് ആശ്രയയിലെ കൃഷിസ്ഥലത്ത് പയറും, പാവലും, ചേനയും, ചേമ്പും, കാച്ചിലും, മരച്ചീനിയും വാഴയുമെല്ലാം കൃഷിചെയ്യുന്നത്. രാസകീടനാശിനികള്‍ ഒട്ടുംതന്നെ ഉപയോഗിക്കാതെ പുകയില കഷായവും മറ്റും ഉപയോഗിച്ചാണ് കീടങ്ങളില്‍ നിന്നും കൃഷിയെ സംരക്ഷിക്കുന്നത്. ഇതോടൊപ്പം നാല്‍പതോളം പശുക്കളുള്ള ഡയറി ഫാമും, മുയല്‍ പ്രജന കേന്ദ്രവും ആശ്രയയ്ക്ക് സ്വന്തമായുണ്ട്.
ഇവിടെയുള്ള പരിപാലന ചുമതലകളെല്ലാം നിര്‍വഹിക്കുന്നത് ആശ്രയയിലെ അന്തേവാസികളാണ്. ജൈവപച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരന്‍ നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ സൂസമ്മ ബേബി, മൈലം കൃഷി ഓഫിസര്‍ അഞ്ജു ജോര്‍ജ്ജ്, ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവന്‍, ജനറല്‍ സെക്രട്ടറി കലയപുരം ജോസ്, മിനി ജോസ്, ആശ്രയ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍, സ്റ്റാഫംഗങ്ങള്‍, ആശ്രയ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."