സഊദിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വീണ്ടും വർധനവ്
ജിദ്ദ: സഊദിയിൽ കഴിഞ്ഞ എഴ് മണിക്കൂറിനിടെ 17 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2402 ആയി ഉയര്‍ന്നു. ഇതോടെ റിയാദില്‍ 590 ഉം മക്കയില്‍ 347 ഉം ജിദ്ദയില്‍ 223 ഉം മദീനയില്‍ 218 ഉം ഖത്തീഫില്‍ 125 ഉം ദമാമില്‍ 111 ഉം ആണ് പുതിയ കണക്ക്. രാത്രി 10.17നാണ് പുതിയ കണക്ക് ആരോഗ്യമന്ത്രാലയം സ്ഥിരികരിച്ചത്.
അതേ സമയം ഞായറാഴ്ച അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ജിദ്ദയില്‍ രണ്ടും മക്കയിലും മദീനയിലും ഓരോരുത്തര് വീതവും ആണ് ഞായറാഴ്ച ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 34 ആയി.
ഇന്ന് 68 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. 488 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. ലവില്‍ 1863 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ച് മരണങ്ങളില്‍ ഒന്ന് റിയാദിലാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അസുഖ ബാധിതരില്‍ 47 ശതമാനം സ്വദേശികളും 53 ശതമാനം പ്രവാസികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."