അശാസ്ത്രീയ ഗതാഗത നിയന്ത്രണം പിന്‍വലിക്കണമെന്ന്
തൃപ്രയാര്‍: പഴുവില്‍ പാലം പുതുക്കി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ അശാസ്ത്രീയ ഗതാഗത നിയന്ത്രണം ഉടന്‍ പിന്‍വലിക്കണമെന്ന് ബി.ഡി.ജെ.എസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ആറാട്ടുപുഴ പൂരത്തിന് നേതൃസ്ഥാനം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ ആയിരക്കണക്കിന് ഭക്തരുടെ അകമ്പടിയോടെ ഈ പാലത്തില്‍ കൂടെയാണ് കടന്നുപോകുന്നത്. ഗതാഗത നിയന്ത്രണം ഒഴിവാക്കി പ്രശ്‌നങ്ങളില്‍ എത്രയും വേഗം പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
പെരിങ്ങോട്ടുകര മേഖലയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളും മോഷണങ്ങളും തടയുന്നതിന് ജങ്ഷനിലെ ഔട്ട് പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സൂര്യപ്രമുഖന്‍ തൈവളപ്പില്‍ അധ്യക്ഷനായി. പി.ആര്‍ ഷാജു, ഹണി കണാറ, നരേന്ദ്രന്‍ തയ്യില്‍, വിജയന്‍ ചെമ്പാറ, ഗംഗാധരന്‍, പുഷ്പാംഗദന്‍, ഷിനി ഷൈലജന്‍, വിശ്വംഭരന്‍ ചെത്തിക്കാട്ടില്‍, സുരേന്ദ്രന്‍ പൂത്തേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."