HOME
DETAILS
MAL
ചളിയങ്കോട് വഴി സിംഗിള്‍ ലൈന്‍ റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കും
backup
July 03 2016 | 07:07 AM
കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി തീരദേശ റോഡില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്നു നിരോധിച്ച ചളിയങ്കോട് വഴിയുളള ഗതാഗതം ഒരു വശത്തുകൂടി പുനഃസ്ഥാപിക്കുന്നതിനു തീരുമാനമായി. കെ.എസ്.ടി.പി പാര്‍ശ്വഭിത്തി നിര്‍മാണ പ്രവൃത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിന് ആവശ്യമായ റോഡ് ഭാഗം ഒഴിവാക്കി ഒരു വശത്തുകൂടി സിംഗിള്‍ ലൈനായി ഗതാഗതം പുനഃസ്ഥാപിക്കാനാണ് തീരുമാനം. കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസനും ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസും പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
യോഗത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ ജിനദേവന്, കാസര്‍കോട് അഡിഷണല്‍ തഹസില്‍ദാര്‍ ജയരാജന് വൈക്കത്ത്, പ്രദേശവാസികളായ മാധവന് നായര്‍, കുഞ്ഞിരാമന് നായര്‍, കൈലാസന്, ബാബുരാജ്, രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."