ഒമാനൊഴികെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബറാഅത്ത് രാവ് നാളെ; ഒമാനില്‍ ബുധനാഴ്ച
മനാമ: ഇസ്‌ലാമില്‍ ഏറെ പ്രാധാന്യമുള്ള ശഅബാന്‍ 15-ാം രാവായ ബറാഅത്ത് രാവ് ഒമാനൊഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഏപ്രില്‍ 7 ന് ചൊവ്വാഴ്ച രാത്രി ആചരിക്കും. അതേസമയം ഒമാനില്‍ ബറാഅത്ത് രാവ് ഏപ്രില്‍ 8ന് ബുധനാഴ്ച രാത്രിയാണ്.
സമസ്ത നേതാക്കളുടെ അറിയിപ്പനുസരിച്ച് കേരളത്തില്‍ ബറാഅത്ത് രാവ് ബുധനാഴ്ചയും ഇതോടനുബന്ധിച്ചുള്ള പ്രത്യേക സുന്നത്തു നോമ്പ് വ്യാഴാഴ്ചയുമാണ്. കേരളത്തിലെ വിശ്വാസികളോടൊപ്പം ഒമാനിലെ വിശ്വാസികളും വ്യാഴാഴ്ച പകലിലുള്ള പ്രത്യേകഐഛിക വൃതാനുഷ്ഠാനത്തിലും പങ്കാളികളാകും.
അതേസമയം, ചാന്ദ്രമാസത്തിന്റെ പകുതിയില്‍ അയ്യാമുല്‍ ബീള് എന്നറിയപ്പെടുന്ന 13,14,15 ദിവസങ്ങള്‍ നോമ്പനുഷ്ടിക്കല്‍ പ്രത്യേകം സുന്നത്തുള്ളതിനാല്‍ ശഅബാന്‍ 13 മുതല്‍ മൂന്നു ദിവസങ്ങളിലായി തുടര്‍ച്ചയായി വൃതമനുഷ്ഠിക്കുന്ന വിശ്വാസികളുമുണ്ട്.
വിശുദ്ധ റമസാന്‍ മാസത്തിനു മുന്നോടിയായി എത്തുന്ന പവിത്രമായ രാവാണ് ശഅ്ബാന്‍ 15ന്റെ രാവായ ബറാഅത്ത് രാവ്. ലൈലത്തുല്‍ റഹ് മ(കാരുണ്ണ്യ രാത്രി), ലൈലത്തുല്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലത്തു സ്വക്ക്(വിധി തീര്‍പ്പു രാത്രി), ലൈലത്തുല്‍ ബറാഅ(വിമോചന രാത്രി) എന്നിങ്ങിനെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഈ രാത്രിയുടെ മഹത്വവും പ്രാധാന്യവും പണ്ഢിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്ട്.
ഈ രാത്രിയില്‍ ദീര്‍ഘായുസ്സ്, ഭക്ഷണ വിശാലത, സല്‍മരണം/പാരത്രിക മോക്ഷം എന്നിവ ലക്ഷ്യമാക്കി വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് യാസീന്‍ മൂന്നു തവണ പാരായണം ചെയ്യലും വിവിധ ദിക്ര്‍ദുആകള്‍ അധികരിപ്പിക്കലും സുറത്തു ദുഖാന്‍ പാരായണം ചെയ്യലും വിശ്വാസികള്‍ക്കിടയില്‍ പതിവുള്ളതും ഏറെ പ്രതിഫലാര്‍ഹവുമാണെന്ന് പണ്ഢിതര്‍ വിശദീകരിക്കുന്നു.
ലോകമൊട്ടുക്കും കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ രാവില്‍ വിശ്വാസികളെല്ലാം വീട്ടില്‍ കുടുംബ സമേതം പ്രാര്‍ത്ഥനാനിരതരായിരിക്കണമെന്ന് പണ്ഡിതര്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നുണ്ട്.
കോവിഡ് സാഹചര്യത്തില്‍ സോഷ്യല്‍മീഡിയ വഴിയാണ് പണ്ഡിതരുടെ ഇത്തരം അഭ്യര്‍ത്ഥനകളും അറിയിപ്പുകളും പഠനക്ലാസ്സുകളും വിശ്വാസികളിലേക്ക് എത്തുന്നത്.
പരസ്പരം പിണങ്ങി നില്‍ക്കുന്നവര്‍ക്ക് ബറാഅത്ത്രാവിന്റെ മഹത്വവും പുണ്യവും ലഭിക്കില്ല എന്നതിനാല്‍ വീട്ടുകാരെയും കൂട്ടുകാരെയും പരമാവധി സന്തോഷിപ്പിക്കുകയും കുടുംബാഗങ്ങളോട് കൂടുതല്‍ കാരുണ്ണ്യത്തോടെ വര്‍ത്തിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയും അവര്‍ ഉണര്‍ത്തുന്നു.
പരസ്പരം മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മറ്റുള്ളവര്‍ക്കിടയില്‍ സന്തോഷം പങ്കിട്ടുമാണ് വിശ്വാസികള്‍ ഇക്കാലമത്രയും ഈ രാവുംപകലും സജീവമാക്കിയിരുന്നത്. കോവിഡ് കാലത്തും അവതുടരണമെന്നും വീട്ടില്‍ കുടുംബ സമേതം സംഘടിത പ്രാര്‍ത്ഥനാചടങ്ങുകള്‍ നടത്തണമെന്നും പണ്ഡിതര്‍ ഓര്‍മ്മിപ്പിക്കുന്നു.
കൂടാതെ, ബറാഅത്ത് രാവില്‍ പ്രത്യേകപ്രാര്‍ത്ഥനാ സദസ്സുകള്‍ ഓണ്‍ലൈനില്‍ ഒരുക്കാനായി സോഷ്യല്‍മീഡിയാഗ്രൂപ്പുകളിലും ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. നാട്ടില്‍ നിന്നുള്ള പ്രമുഖ പണ്ഡിതരെ സംഘടിപ്പിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ഇതില്‍മുന്നില്‍ നില്‍ക്കുന്നത്.
ഗള്‍ഫ് രാഷട്രങ്ങളിലെ വിവിധ മത സംഘടനകളുടെയും പ്രവാസി സംഘടനകളുടെയും കീഴില്‍ പ്രത്യേകമായ പ്രഭാഷണ പരിപാടികളും പ്രാര്‍ത്ഥനാ സദസ്സുകളും ഇന്നുംനാളെയുമായി ഇത്തരം സോഷ്യല്‍മീഡിയാഗ്രൂപ്പുകളിലും ഓണ്‍ലൈനിലും നടക്കും.
യു.എ ഇ ഔഖാഫ് വൃത്തങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം അവസാനമായി ലഭിച്ച വിവരമനുസരിച്ച് യു.എ. ഇയിൽ ശഅബാൻ 15 ന്റെ രാവ് ബുധനാഴ്ചരാത്രിയായിരിക്കും. ഇതടിസ്ഥാനത്തിൽ സുന്നത്ത് നോമ്പ് വ്യാഴാഴ്ചയുമായിരിക്കും. ഒമാനിലും ബുധനാഴ്ച രാത്രിയാണ് ബറാഅത്ത് രാവ്. നേരത്തെ ഇത് സഊദിയിലെ കലണ്ടർ അനുസരിച്ച് ചൊവ്വാഴ്ചയാണെന്ന് അറിയിപ്പുണ്ടായിരുന്നു.
അതേ സമയം സൂക്ഷ്മത യും ശഅബാ നിലെ അയ്യാമുൽബീളും പരിഗണിച്ച് ശഅബാൻ 13,14,15 ദിനങ്ങൾ കൂടി വിശ്വാസികൾ നോമ്പെടുക്കാൻ ശ്രദ്ധിക്കണമെന്നും നിലവിലെ സാഹചര്യത്തിൽ ഇബാദത്തുകൾ വർധിപ്പിക്കണമെന്നും യുഎഇ സുന്നികൗൺസിലും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."