ഫഌക്‌സ് സംസ്‌കരണ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍മാതാക്കള്‍
കോഴിക്കോട്: ഫ്‌ളക്‌സിന്റെ സംസ്‌കരണ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഫ്‌ളക്‌സ് ബോര്‍ഡ് നിര്‍മാതാക്കള്‍. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരസഭകളുമായി സഹകരിച്ച് സംസ്ഥാനത്തു മൂന്ന് സംസ്‌കരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നു സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, കേരള അഡ്വര്‍ട്ടൈസിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവന്തപുരത്താകും ആദ്യത്തെ കേന്ദ്രം നിര്‍മിക്കുക. ഇതിനുവേണ്ടിയുള്ള സ്ഥലം കണ്ടെത്താമെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ അറിയിച്ചതായി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. മറ്റിടങ്ങളില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. 50 ലക്ഷം രൂപ ചെലവിലാണ് സംസ്‌കരണ കേന്ദ്രം നിര്‍മിക്കുക. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്, റീസൈക്ലിങ് ഉപകരണത്തിന്റെ ഫോട്ടോ, വിഡിയോ എന്നിവ സഹിതം തദ്ദേശ സ്വയംഭരണ മന്ത്രിക്കും ശുചിത്വമിഷന്‍ ഡയരക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. ഫ്‌ളക്‌സ് തീര്‍ത്തും മലിനീകരണമില്ലാതെ റീസൈക്കിള്‍ ചെയ്യാവുന്നതാകും പ്ലാന്റ്. കേരളത്തിനു പുറത്ത് ഇത്തരം കേന്ദ്രങ്ങള്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പരസ്യ വ്യവസായികള്‍ സ്ഥാപിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സമയാസമയം മാറ്റുകയും ഉപയോഗ ശൂന്യമായവ കൊല്‍ക്കത്തയിലേക്കു റീസൈക്ലിങ്ങിന് അയ്ക്കാറുമുണ്ടെന്ന് സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ്, കേരള അഡ്വര്‍ട്ടൈസിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അക്ബര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി രാം കബീര്‍ദാസ്, മനോജ് കുമാര്‍, ജെയ്‌സല്‍, പി. ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."