എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടപ്പെടാന്‍ കാരണം സര്‍ക്കാരിന്റെ പിടിവാശി: വി.എസ് ശിവകുമാര്‍
തിരുവനന്തപുരം: ഈ വര്‍ഷം 250ഓളം എം.ബി.ബി.എസ് സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നഷ്ടപ്പെടുന്നത് സര്‍ക്കാരിന്റെ പിടിവാശിമൂലമാണെന്ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ എം.എല്‍.എ ആരോപിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വിവിധതലത്തിലെ പരിശോധനകള്‍ക്കുശേഷമാണ് പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം നടത്തുന്നതിന് അംഗീകാരം നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്ന അണ്ടണ്ടര്‍ടേക്കിങ് സമര്‍പ്പിക്കുന്നത് കാലാകാലങ്ങളില്‍ നിലവിലുള്ള സര്‍ക്കാരുകളുടെ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് യു.ഡി.എഫ് സര്‍ക്കാര്‍ എറ്റെടുത്തത് 100 കുട്ടികള്‍ക്ക് ഈ വര്‍ഷം തന്നെ പ്രവേശനം നല്‍കാന്‍വേണ്ടണ്ടിയാണ്.
ഇടുക്കി മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ വിരലിലെണ്ണാവുന്ന ഫാക്കല്‍റ്റികളുടെ കുറവാണ് ന്യൂനതയായി ചൂണ്ടണ്ടിക്കാണിച്ചിരിക്കുന്നത്. അത് മുന്‍കൂട്ടി മനസിലാക്കി ഫാക്കല്‍റ്റികളെ നിയമിക്കുന്നതിന് മുന്‍സര്‍ക്കാര്‍ ഫയലില്‍ ഉത്തരവ് നല്‍കിയിരുന്നതാണ്. പിന്നോക്ക ജില്ലകളില്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഇളവുകള്‍ക്ക് ഇടുക്കി മെഡിക്കല്‍ കോളജ്
അര്‍ഹമാണ്.
ഇടുക്കി, കൊല്ലം മെഡിക്കല്‍ കോളജുകളിലേക്കാവശ്യമായ ജീവനക്കാരെ നിയമിക്കാമെന്നുള്ള അറിയിപ്പും തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ നടപടിക്രമങ്ങളുടെ ഭാഗമായി അണ്ടണ്ടര്‍ടേക്കിങ്ങും 22 നകം സമര്‍പ്പിക്കണമെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു.
250 ഓളം കുട്ടികള്‍ക്ക് 25000 രൂപ വാര്‍ഷിക ഫീസില്‍ എം.ബി.ബി.എസ് പ്രവേശനം ലഭിക്കുമായിരുന്ന സാഹചര്യം രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരില്‍ നിഷേധിക്കുന്നത് കുട്ടികളോടും രക്ഷിതാക്കളോടും കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."