പ്രകൃതി സംരക്ഷണത്തിനായി അണിചേര്‍ന്നു
കണ്ണൂര്‍: ഭൂമിയുടെ നിലനില്‍പിനായുള്ള ബോധവല്‍ക്കരണവുമായി നാടെങ്ങും പരിസ്ഥിതി ദിനാചരണം. പ്രകൃതിക്കും മനുഷ്യനും സകല ജീവജാലങ്ങള്‍ക്കും നല്ല നാളെക്കായി നാടെങ്ങും വൃക്ഷതൈകള്‍ നട്ടു. പരിസ്ഥിതി സംഘടനകളുടേയും വിദ്യാര്‍ഥികളുടേയും സാംസ്‌കാരിക സംഘടനകളുടേയും നേതൃത്വത്തില്‍ വിപുലായ പരിപാടികളാണു നടത്തിയത്.
ഇടച്ചേരി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഥാകൃത്ത് ടി. പത്മനാഭന്‍ മാവിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആര്‍. അനില്‍കുമാര്‍ അധ്യക്ഷനായി. ജോര്‍ജ് തയ്യില്‍, കെ.വി. ഹനീഷ്, കെ.എം. പ്രകാശന്‍, എം.എസ്. വാസുദേവന്‍, പി.എം സുനിത, പത്മിനി സന്തോഷ് സംസാരിച്ചു.
വീടുകളിലേക്കുള്ള പച്ചക്കറി വിത്തുകള്‍ ടി. പത്മനാഭന്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഒരുവര്‍ഷം നീളുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.
ടി.കെ ദിവാകരന്‍, എന്‍. പ്രസീതന്‍, ഷഹീന്‍ പോത്തോടി, ജനാര്‍ദനന്‍, വി.പി അസ്‌കര്‍, രേഷ്മ, ശ്യാമള, റീത്ത, ദാമോദരന്‍, കെ.പി സഹാസ് നേതൃത്വം നല്‍കി. തളാപ്പ് ഗവ മിക്‌സഡ് യു.പി സ്‌കൂളിലെ കുട്ടികള്‍ക്കു മാധവറാവുസിന്ധ്യ ട്രസ്റ്റ് കറിവേപ്പില തൈകള്‍ നല്‍കി. സ്‌കൂളിലേക്ക് സൈക്കിളിലെത്തിയാണു കലക്ടര്‍ മീര്‍ മുഹമ്മദലി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തത്.
പ്ലാസ്റ്റിക്കിനെതിരേ ജില്ലയില്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംകണ്ടതായി അദ്ദേഹം പറഞ്ഞു. കെ. പ്രമോദ് അധ്യക്ഷനായി. അമൃതാ രാമകൃഷ്ണന്‍, ഡോ. എന്‍.കെ സൂരജ്, എം.പി രാജേഷ്, ശശീന്ദ്രന്‍, കെ.പി ജോഷില്‍ സംസാരിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ വൃക്ഷത്തൈ നടുന്നതിന്റെയും വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം മയ്യില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നിര്‍വഹിച്ചു.
രജിത്ത് നാറാത്ത് അധ്യക്ഷനായി. സജീവ് ജോസഫ്, കെ.സുരേന്ദ്രന്‍, ജോഷി കണ്ടത്തില്‍, കെ.പി ചന്ദ്രന്‍, കെ.പി ശശിധരന്‍, ബാലസുബ്രഹ്മണ്യന്‍, ശ്രീജേഷ് കൊയിലേരിയന്‍ സംസാരിച്ചു.
ജില്ലയില്‍ ആയിരം കേന്ദ്രങ്ങളില്‍ വൃക്ഷ ത്തൈകള്‍ നട്ട് സി.പി.ഐ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ ആസ്ഥാനമായ എന്‍.ഇ ബാലറാം സ്മാരക മന്ദിരം പരിസരത്ത് പഴയകാല നേതാക്കളുടെ സ്മരണയ്ക്കു ഓര്‍മമരം നട്ട് ജില്ലാ സെക്രട്ടറി പി. സന്തോഷ്‌കുമാര്‍ ഉദ്ഘടനം ചെയ്തു.
സി. രവീന്ദ്രന്‍ അധ്യക്ഷനായി. സി.പി സന്തോഷ്‌കുമാര്‍, സി.പി ഷൈജന്‍, താവം ബാലകൃഷ്ണന്‍, എന്‍. ബാലന്‍, പി. ചന്ദ്രന്‍, എന്‍. ഉഷ, എം. അനില്‍കുമാര്‍, കെ.എം സപ്ന, അബ്ദുല്‍നിസാര്‍ വായിപ്പറമ്പ്, എം.സി സജീഷ്, എം. അഗേഷ്, സി. ലക്ഷ്മണന്‍ നേതൃത്വം നല്‍കി.
മുണ്ടേരി പഞ്ചായത്ത് വാര്‍ഡ്തല വൃക്ഷ തൈ നടലും വൃക്ഷ തൈ വിതരണവും കുടുക്കിമൊട്ട അങ്കണവാടിയില്‍ പഞ്ചായത്ത് അംഗം വി.കെ സനേഷ് നിര്‍വഹിച്ചു. ടി.വി മുംതാംസ്, കെ.സുധീര്‍, കെ. ശ്രീജേഷ്, എം.സുരേന്ദ്രന്‍, കെ. ഷൈമ സംസാരിച്ചു.
കര്‍ഷക മോര്‍ച്ചാ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വലിയന്നൂര്‍ ടൗണില്‍ നടന്ന വൃക്ഷതൈ വിതരണം ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശന്‍ ഉദ്ഘാടനം ചെയ്തു.
ടി.സി മനോജ് അധ്യക്ഷനായി. എ.ഒ രാമചന്ദ്രന്‍, കെ. പ്രമരാജന്‍, ബാബു ഒതയോത്ത് സംസാരിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി പൊതുവാച്ചേരി കണ്ണോത്തുംചിറ മരമില്ലിനു സമീപം പരിസ്ഥിതി ദിനത്തില്‍ നട്ട ക്ഷേമ വൃക്ഷം സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു.
പൊതുവാച്ചേരി സെന്‍ട്രല്‍ യു.പി.സ്‌കൂളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുരക്ഷിത നാളേക്കായി ഒരു മരം എന്ന പദ്ധതി ആവിഷ്‌കരിച്ചു.
വിദ്യാര്‍ഥികളും,അധൃാപകരും ചേര്‍ന്ന് സ്‌കുളില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചു. പ്രധാന അധൃാപകന്‍ ടി. ബാബു ഉദ്ഘാടനം ചെയ്തു. ആര്‍. ലളിത അധ്യക്ഷയായി. സി.എച്ച് ജസീല്‍, ശിഹാന്‍, പി.കെ മുഹമ്മദ് അശ്രഫ്, .വി.അജിത, ടി.കെ.പ്രേമവല്ലി, പി.കെ.പത്മാവതി, വി.മുബഷിര്‍, സി.ലത,കെ.പി ലേഖ, കെ.പ്രീത എം.സി അബ്ബാസ് സംസാരിച്ചു.
പുറത്തീല്‍ ന്യൂ മാപ്പിള യു.പി സ്‌കൂള്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ നട്ടു.
പ്രധാനാധ്യാപകന്‍ മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. അബ്ദുള്ള, ഇല്മുനീസ, ഹബീബ്, അന്‍വര്‍, അയ്യൂബ, നസീര്‍, വിജി, റീജിയത്ത്, റസിയ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊളച്ചേരി യു.പി സ്‌കൂളില്‍ വൃക്ഷ തൈ വിതരണം വാര്‍ഡ് മെംബര്‍ എല്‍. നിസാര്‍ ഉദ്ഘാടനം ചെയ്തു. സി. റസീന അധ്യക്ഷയായി. എം ഗോവിന്ദന്‍, പി ഉണ്ണി,പി പ്രകാശന്‍, കെ രാധാമണി, ശ്രീജ സംസാരിച്ചു.
പുഴാതി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിസ്ഥിതിദിനാചരണത്തിന്റെ ഉദ്ഘാടനവും വിദ്യാലയത്തിന്റെ ഹരിത ചട്ടങ്ങല്‍ നടപ്പിലാകുന്നതിന്റെ പ്രഖ്യാപനവും പ്രിന്‍സിപ്പല്‍ ഷെറിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
വ്യക്ഷതൈ വിതരണം പി.പി റിമ ഉദ്ഘാടനം ചെയ്തു. സി.സി ജീജ,കെ.സി രാജന്‍, അന്‍ഷിദ, ഹസ്‌ന എ.വി, എന്‍ ദിവാകരന്‍ സംസാരിച്ചു.
നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെയും മുഹമ്മജ് അബ്ദുറഹിമാന്‍ സാഹേബ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു.
പുല്ലുപ്പിക്കടവില്‍ വൃക്ഷത്തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശ്യാമള ഉദ്ഘാടനം ചെയിതു. അസീബ് കണ്ണാടിപ്പറമ്പ് വൃക്ഷത്തൈ വിതരണം ചെയ്തു. കെ.കെ റഫീഖ്, കെ. മുനീസ്, മുരളീധരന്‍ മോഹന്‍, കെ.കെ മുഹയുദ്ദീന്‍ നേതൃത്വം നല്‍കി.
കല്ല്യാശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വിസ് സ്‌കീം യൂനിറ്റ് പരിസ്ഥിതി ദിനാചരണത്തില്‍ കല്യാശ്ശേരി സ്‌കൂളിന് സമീപത്തുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ചരിത്ര പ്രാധാന്യ മുള്ളതുമായ ആല്‍മരത്തിന് പി.ടി.എ പ്രസിഡന്റ് പി. സജീവന്‍ ആല്‍മരത്തിന് പൊന്നാടയണിയിച്ചു.
പ്ലക്കാര്‍ഡുകളുമായി എന്‍.എസ്. എസ്. വളണ്ടിയര്‍മാര്‍ നടത്തിയ റാലി കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. പി. ഓമന ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ സിജു, എന്‍.എസ്.എസ് പ്രോ ഗ്രാം ഓഫിസര്‍ ടി.പി റഹീം, കരിയര്‍ മാസ്റ്റര്‍ സ്മിത സുകുമാരന്‍, വി സുശീല, ശ്രീനാഥ്, പുഷ്പ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."