ചിത്രാഞ്ജലിയെ ലോക നിലവാരത്തിലേക്കുയര്‍ത്താന്‍ 3350 കോടിയുടെ പദ്ധതികള്‍
തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോ ലോക നിലവാരത്തിലുള്ള മീഡിയ സിറ്റിയായി ഉയര്‍ത്തുന്നതിന് സന്നദ്ധത അറിയിച്ച് വിദേശ കമ്പനികള്‍.
മെയൂകെ നെറ്റ്‌വര്‍ക് ലിമിറ്റഡ് (യു.കെ), ജി. മീഡിയ പാര്‍ട്‌നേഴ്‌സ് (യു.എസ്.എ), സിലിക്കോണ്‍ ഗിഗ്‌സ് ( യു.എസ്.എ) എന്നീ കമ്പനികളാണ് മുന്നോട്ടു വന്നത്. 3350 കോടി രൂപയുടെ പദ്ധതികളും ഇവര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. കേരളത്തിനെ ഏഷ്യന്‍ സിനിമയുടെ കവാടമാക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ചിത്രാഞ്ജലിയുടെ വികസനത്തിലൂടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ കഴിയും.
ഒരു ലക്ഷം പേര്‍ക്കെങ്കിലും തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുമെന്നും പ്രൊജക്ടില്‍ പറയുന്നു. പദ്ധതിക്കാവശ്യമായ മുഴുവന്‍ നിക്ഷേപവും വിദേശ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും സമാഹരിക്കാന്‍ കഴിയുമെന്ന് ജി. മീഡിയ പാര്‍ട്‌നേഴ്‌സ് വക്താവ് രാജ് പല്ലപ്പോത് പറഞ്ഞു. യൂനിവേഴ്‌സല്‍ സ്റ്റുഡിയോസ്, ഫോക്‌സ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വന്‍തോതില്‍
നിക്ഷേപ സാധ്യത ലക്ഷ്യമിടുകയാണ്.
പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിക്കും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മന്ത്രിക്കും രൂപരേഖ നല്‍കിയിട്ടുണ്ടെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ കൂടിയായ രാജന്‍ പി. തൊടിയൂര്‍ അറിയിച്ചു.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയരക്ടര്‍ ദീപ ഡി. നായര്‍, ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും ചലച്ചിത്ര നിര്‍മാതാവുമായ ജി. സുരേഷ് കുമാര്‍, എ.ബി.സി ഡയരക്ടര്‍ ശശി പറവൂര്‍, സണ്ണി ജോസഫ്, ഡോ. പി.വി മജീദ്, നിഹ അഗ്രവാള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."