കന്നിമാരി ചെക്ക്പോസ്റ്റില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
വണ്ടിത്താവളം :നികുതിവെട്ടിച്ചുള്ള കോഴിക്കടത്ത് സജീവമായ പുതുനഗരം - മീനാക്ഷിപുരം റൂട്ടിലെ കന്നിമാരി ചെക്ക്പോസ്റ്റില്‍ നികുതിവെട്ടിപ്പ് വാഹനങ്ങളെ പിടുകൂടുന്നതിനായി സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് ആവശ്യത്തിന് നാല് വര്‍ഷത്തെ പഴക്കമുണ്ടായിട്ടും അധികൃതര്‍ പരിഗണിക്കാത്തത് നികുതിവെട്ടിപ്പുകാര്‍ക്ക് സഹായകമാകുന്നു.
കോഴിവാഹനങ്ങള് കൂടുതലായി കടക്കുന്ന കന്നിമാരി ചെക്കപോസ്റ്റില്‍ കാമറകള്‍ സ്ഥാപിച്ച് നികുതിവെട്ടിപ്പുകാരെയും ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരേയും പിടികൂടണമെന്ന ആവശ്യമാണ് നടപടിയില്ലാതെ നീളുന്നത്.
ഗോപാലപുരത്തിനും മീനാക്ഷിപുരത്തിനുമിടയിലുള്ള ആറ് ഊടുവഴികളിലൂടെ നികുതിവെട്ടിച്ച് കടക്കുന്ന ചരക്കുവാഹനങ്ങളാണ് കന്നിമാരി വില്പന നികുതി ചെക്ക് പോസ്റ്റിലൂടെ ചുളുവില്‍ കടക്കുന്നത്. മാമൂല് വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് നികുതിക്കുപകരം മാമൂല് നല്‍കുകയും സത്യസന്ധനായ ഉദ്യോഗസ്ഥനാണെങ്കില്‍ ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ചാണ് കോഴിഉള്പ്പെടെയുള്ള വാഹനങ്ങള്‍ കടക്കുന്നത്.സമാന്തര സര്‍വിസിനായി നികുതിവെട്ടിപ്പുസംഘം മാറിയതിനാല്‍ സി.സി.ടി.വിയോടൊപ്പം സ്ഥിരമായി പൊലിസിന്റെ കാവല്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."