ജഗദീശന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കണം: കോണ്‍ഗ്രസ്
തൃക്കരിപ്പൂര്‍: തിരുവനന്തപുരത്ത് ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത തൃക്കരിപ്പൂരിലെ ടി ജഗദീശന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തുവന്നിരുന്ന ജഗദീശന്റെ ജീവ ത്യാഗത്തിന് ഉത്തരവാദി ആരോഗ്യ വകുപ്പും ആരോഗ്യ മന്ത്രിയുമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ആയതിനാല്‍ പ്രായമായ അമ്മയടക്കമുള്ള കുടുംബത്തിന് ധന സഹായം ആവശ്യമാണ്.
നാലര വര്‍ഷമായി ആരോഗ്യ മേഖലയില്‍ ആത്മാര്‍ഥമായി രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തിവരവെ അകാരണമായി പിരിച്ചുവിടുകയും ജോലി ചെയ്ത കാലത്തെ ഏതാനും മാസങ്ങളിലെ ശമ്പളം നല്‍കാത്തതിലും മനം നൊന്താണ് ജഗദീശന്‍ ആത്മഹത്യ ചെയ്യനുള്ള കാരണമ്മെന്ന് നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി വൈസ്പ്രസിഡന്റുമാരായ പി.കെ ഫൈസല്‍, കെ.കെ രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.പി പ്രകാശന്‍,ബ്ലോക്ക് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍, മണ്ഡലം പ്രസിഡന്റ് കെ.വി മുകുന്ദന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."